Month: March 2025

സ്ത്രീ ശക്തി

രചന : പൂജപ്പുര ശ്രീകുമാർ ✍ ജനനിയാം ജനനിയെയാരുംവേട്ടയാടരുതേഒരിക്കലുംകാട്ടാളനീതിയിനിയെങ്കിലുംവലിച്ചെറിഞ്ഞു ഉടച്ചു കളയു പണ്ട്സ്ത്രീയെകഠിനമായിബലി മൃഗംമാക്കിരസിച്ചുഹോമകുണ്ഠത്തിൽ നിത്യവുംകോരിയൊഴിച്ചുപൊള്ളിച്ചു ചാരിത്ര്യവാക്കാലവളെലോകംതലമുണ്ഡനം ചെയ്യിച്ചുരസിച്ചുചിതയിൽവലിച്ചെറിഞ്കാട്ടാളർകൂട്ടച്ചിരിനടത്തിരസിച്ചുമദിച്ചു രാത്രിയവളെചേർത്തുനിറുത്തുംപകലവളെ ആട്ടിപായിക്കുംകാമ വസ്തു മാത്രമാക്കികാമത്തിന് മാത്രം വേണമെന്നായി ചോരയുംമാംസവുംപുരുഷൻതൂക്കിവിറ്റു ദാഹം തീർത്തുചാണകവെള്ള ചൂലിനാലവളെകൂകികൂകി ഓടിച്ചുമനുഷ്യർ മഴനനയാതിരിക്കാൻകുടയായിതണലായനേരംമാത്രമേസ്നേഹംമഴ മാറിയപ്പോൾ കുടപോലെനിഷ്കരുണം പടിക്ക് പുറത്താക്കി…

നേരറിവുകൾ

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ വാശി പിടിയ്ക്കരുത്ഇന്നു വാശികാട്ടി നേടിയെടുക്കുന്ന പലതുംനാളെ വച്ചൊഴിയാനാകാത്തശീലങ്ങളായേക്കാംഅതു നല്ലതായാലുംകെട്ടതായാലും……..ഒരു പരിധി വെച്ചേവിശ്വാസം വിളമ്പാവൂപരിധി കവിഞ്ഞ വിശ്വാസങ്ങളെവിശ്വാസവഞ്ചനഎളുപ്പം അക്രമിച്ചു കീഴ്പ്പെടുത്തിയേക്കാം……..രാത്രിയിൽഇതൾ വിടർത്തുന്നപൂവുകളെഅതിരു വിട്ട്ലാളിക്കരുത്നിശാചരത്വംദംഷ്ട്രകൾ നീട്ടുന്നത്രാവിൻ്റെ ഇരുൾ കോടരങ്ങളിൽമറഞ്ഞിരുന്നാണല്ലോ…..നിൻ്റെ സ്നേഹം പകുക്കപ്പെടുന്നത്തെറ്റായ പാത്രങ്ങളിലാകരുത്ചില പാത്രങ്ങളിൽവിളമ്പപ്പെടുന്നവതിരിച്ചു കിട്ടാൻപ്രയാസമാണ്…പെറ്റമയ്ക്കുംതാനാക്കിയഅച്ഛനുമപ്പുറംവഴികാട്ടുന്ന ഒരു പ്രകാശധാമവുംഭൂമിയിലില്ലെന്നറിയുകഅവർ…

ചില തിരിച്ചിവുകൾ ☝🏽

രചന : എപിക് എം 9 ✍ 🎯 തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു..🎯 കടം വാങ്ങിയ പണം…

വാക്കുകളില്ലാതെ

രചന : ജോർജ് കക്കാട്ട് ✍ ദ്രവിച്ച ഇല ഒരു വാക്കുപോലും പറയാതെ വീഴുന്നുഒരു മരത്തിൻ്റെ കിരീടത്തിൽ നിന്ന്.പകരം വരയും സ്പർശനവും,മരിച്ചവരുടെ സ്വപ്നം മാത്രം. കിടക്കുന്നത്, തെറ്റായ കാലിൽ,ലോകത്തെ കാണിച്ചുഇതാണ് അവസാനത്തെ ആശംസഈ ഉടമ്പടി ഇനി പ്രയോജനപ്പെടില്ല. അത് ചെവിയിൽ നിശബ്ദമായും…

ആണിനെ വായിക്കുമ്പോൾ😌😌😌

രചന : സിന്ധുഭദ്ര✍ പെണ്ണിനെ വായിക്കുന്നഅത്ര എളുപ്പമല്ലചില ആണിനെ വായിക്കാൻഅവർ എത്ര വിദഗ്ധമായാണ്മനുഷ്യരുടെ മനസ്സിൽകയറിക്കൂടുന്നതും ഇറങ്ങിപ്പോകുന്നതുംഇത്തിരി നേരം തലചായ്ക്കാനാണോതാമസമുറപ്പിക്കാനാണോഎന്നറിയാത്ത വിധംഹൃദയത്തിന്റെചില്ലകളിൽ ചേക്കേറുംപിന്നീട് ചില്ല പോലുമറിയാതെഇലയനങ്ങാതെഒരു പൂ കൊഴിയുന്ന പോലെനമ്മളറിയാതെ അവിടന്നൂർന്ന് വീഴും..ഒടുവിലൊരു വസന്തകാലത്തെപടിയിറക്കി വിട്ടപോലെഇല കൊഴിഞ്ഞമരംകൂടൊഴിഞ്ഞ കിളിയെ തേടിവേനൽ കൊള്ളുമ്പോൾആണൊരു ചാറ്റൽ…

പെണ്ണുങ്ങളുടെ ദിവസം

രചന : പൂജ ഹരി (കാട്ടകാമ്പാൽ )✍ സൈറ അടുക്കളയിൽ ചപ്പാത്തി പരത്തുമ്പോളാണ് Tv യിൽ സിങ്കപെണ്ണെ പാട്ട് തകർക്കുന്നത്. മാർച്ച്‌ 8 ആയി. ഇന്നു tv യും fb യും ഇൻസ്റ്റയും വാട്സ്ആപ്പും തുറക്കാതിരിക്കുന്നതാ ബുദ്ധി.മുഴുവൻ സ്ത്രീകളെ പുകഴ്ത്തിയുള്ള പോസ്റ്റും…

ഉടുപ്പു തുന്നുന്ന പെൺകുട്ടി.

രചന : ഷിബിത എടയൂർ✍ അവളാകാശംകൈനീട്ടിപ്പിടിച്ച്ഉടലിൽ ചുറ്റിഅളന്നെടുക്കുന്നു.വെളുത്തനീലിമയിൽമേഘനൂലു നെയ്തനനുത്ത കുപ്പായത്തുണിഅളവുകൾക്കുപാകമാകുവാൻമലർന്നും ചെരിഞ്ഞുംഒത്തുനോക്കുന്നു.കൃത്യമെന്നുതോന്നുന്നിടത്തുവെച്ച്ജീവിതംവളച്ചുവെട്ടുന്നുകൈകളുംകഴുത്തുംഉണ്ടെന്നുറപ്പിക്കുന്നു.കൂട്ടിത്തുന്നലിലാണ്അതൊരുടുപ്പാകുന്നതെന്ന്വഴക്കമില്ലാത്തസൂചിക്കുഴയിലൂടെമെരുങ്ങാത്തസ്നേഹംസസൂക്ഷ്മംകടത്തിവിടുന്നു,തുന്നിത്തുടങ്ങുന്നു.നല്ലൊരുടുപ്പിലേക്ക്താരകക്കല്ലുകൾകൊഴിഞ്ഞു വീഴുകയുംതിരയതിന്റെഅറ്റങ്ങളിൽവെളുത്ത ലേസായിപറ്റിനിൽക്കുകയുംചെയ്തു.മറിച്ചുകുടഞ്ഞഉടുപ്പിലേക്കവൾകയറി നിന്നു,മുറിഞ്ഞുപോയതിൽബാക്കിയാകാശംസംഗീതമയക്കുകയുംപ്രകൃതിവിരൽകോർക്കുകയുംഉടുപ്പണിഞ്ഞവൾതിരപോലെനൃത്തമാവുകയാണുണ്ടായത് പിന്നെ.ഒരുവൾക്കു കേവലംഉടുപ്പുത്തുന്നലാണ്ജീവിതം ,അതെങ്ങനെയെന്നതാണ്തെരഞ്ഞെടുപ്പ്.

സൂര്യകാന്തി പ്പൂക്കൾ

രചന : ജിഷ കെ ✍ സൂര്യകാന്തി പ്പൂക്കൾരാജി വെക്കുമോവേനൽക്കാല ക്കൊയ്ത്തുകളുടെആസ്ഥാന വിളവെടുപ്പുകാർഎന്ന പദവി…അപ്പോഴും സൂര്യനോട് പിണങ്ങിപ്പോയതി ന്റെകടുത്ത ഇച്ഛാ ഭംഗം കാണുമോഅവരുടെ കയ്യൊപ്പുകളിൽ…ആരുടെ പരാതിയാണ്പൂക്കൾഎന്നും വിരിയുന്ന ഇടങ്ങളിൽസമർപ്പിക്കുന്നത്…കൊഴിഞ്ഞു പോക്കുകളിൽ നിന്നുംകണ്ടെടുക്കുന്നവിരലടയാളങ്ങളിൽനിന്നുംഅസ്തമയം മറച്ചു പിടിക്കുന്നആ രഹസ്യമെന്തായിരിക്കും..കടൽ കാണും മുൻപേ മായ്ച്ചു കളയാവുന്നഏതെങ്കിലും…

കടൽ

രചന : Dr. സ്വപ്ന പ്രസന്നൻ✍ ആരവമുയർത്തിയാകടലിൽആടിതിമിർക്കുംഅലയാഴികളെഅതിരില്ലാമോഹങ്ങൾ വിടർത്തിആകാശേമന്ദഹാസമായിന്ദുവുംകദനംനിറയുംമനസ്സുമായെന്നുംകടലിൽഅലയുoകടലിൻമക്കൾകടലമ്മകനിയും നിധിക്കായികാത്തിരിക്കുന്നുപകലന്തിയോളംവാരിധിതന്നിൽസ്വപ്നം നിറച്ച്വാനോളംമോഹങ്ങൾകൂട്ടിവച്ചുമാനത്ത്കാർമുകിൽചിത്രംവരച്ച്മഴനൂൽക്കിനാവായിപെയ്തിറങ്ങിപശ്ചിമാംബരേകതിരോൻയാത്ര പറഞ്ഞീടുന്നു സന്ധ്യയോമെല്ലെകമ്പളം വിരിച്ചുവല്ലോ,ശശിലേഖ –മുഖം നോക്കാനെത്തുകയായിശാരികപൈതലിൻ കൂട്ടുകാരി✍️

സ്ത്രീശക്തി .

രചന : അൽഫോൻസ മാർഗരറ്റ് .✍ പാരിലെ സൃഷ്ടിയിലേറ്റം മഹത്താമീസ്ത്രീസൃഷ്ടി എന്നതറിഞ്ഞീടേണം….ദേഹത്തിൽ ബലഹീനയായ് തോന്നാമെന്നാൽദേഹത്തേക്കാൾ ബലം മാനസത്തിൽ..കാര്യത്തില്‍ മന്ത്രിയും,കർമ്മത്തിൽ ദാസിയും…ആകാനിവളെപ്പോൽ ആരു വേറെ..!രുപത്തിൽ ലക്ഷ്മിയും ,ക്ഷമയിൽ ധരിത്രി,കാന്തൻെറ സ്നേഹത്തിൽ പൂവിതളും…മുത്തശ്ശിയമ്മയായ്,അമ്മയായ്,ഭാര്യയായ്പുത്രിയായ് ,ഭഗിനിയായ്,എല്ലാ പദവിയുമെത്രശ്രേഷ്ടം…!സ്നേഹം പകർന്നാൽ തെളിഞ്ഞുകത്തുന്നൊരുദീപമാണെന്നെന്നും പെണ്ണിൻ ജന്മംസ്നേഹം പകരുകിൽ ആണിൻ…