ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: April 2025

അറിവ്

രചന : പട്ടം ശ്രീദേവിനായർ✍️ സങ്കല്പത്തില്‍ സമരസപ്പെടാനുള്ളസാമാന്യബോധം ,മനുഷ്യമനസ്സിന്റെ എക്കാലത്തെയുംമോഹം.പുഞ്ചിരിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നഉപചാരം,നിമിഷങ്ങളുടെ ദീര്‍ഘശ്വാസത്തില്‍ഹൃദയം കവരുമ്പോള്‍,നാളത്തെ പകല്‍ ചിന്താമൂകമാകുന്നു.ഇന്നലെകള്‍ ചിന്താശൂന്യമാകുമ്പോള്‍പലതും മറവിയെപ്പുണരുന്നു.പക്വതവന്ന ബന്ധങ്ങള്‍ക്ക് പറയാന്‍വാക്കുകള്‍ അധികമില്ല;പക്ഷേ കാണാന്‍ കണ്ണുകള്‍ ധാരാളം.മോഹങ്ങള്‍ അതിലധികം;എന്നാലോസമയം തീരെക്കുറവ്!എന്റെ സ്നേഹിതന്‍ സമ്പന്നനായിരിക്കണമെന്ന് ഞാന്‍ മോഹിക്കുന്നില്ല;കാരണം,അവന്റെ സമയം കണക്കുകൂട്ടലുകള്‍ക്കുമാത്രമുള്ളതാകാം!എന്നാല്‍…

മാതൃത്വം.

രചന : സക്കരിയ വട്ടപ്പാറ✍️ ഒരു പുഷ്പം വിരിയും പോലെ,മൃദലമായ ചിരിയോടെ,ഒരു കുഞ്ഞു ജീവൻ ഭൂമിയിൽ,വരുന്നു അമ്മയുടെ സ്വപ്നമായി. നെഞ്ചോടു ചേർത്തു ലാളിക്കാൻ,കൈകളിൽ താങ്ങി ഉറക്കാൻ,അമ്മയൊരു പുണ്യമായി,നിറയുന്നു സ്നേഹമായി. നോവിന്റെ കയ്പ്പുനീരിലും,പുഞ്ചിരി തൂകും മുഖം,തളരാത്ത കൈകളാൽ കരുതൽ,കുഞ്ഞിന്റെ ലോകം അമ്മയാണ്. രാവിന്റെ…

നാട്ടുകാർ മുഴുവൻ എടുത്തു കൊണ്ട് പോയി

രചന : അമ്മു സന്തോഷ്✍️ കിടക്കവിരി മാറ്റി വിരിക്കാൻ കുനിയുമ്പോഴാണ് മിന്നൽ പോലെ ഒരു വേദന നടുവിന് വന്നത്. ഒരു നിലവിളിയോട കട്ടിലിലിരുന്നു പോയി അവൾ. മോൻ വന്നപ്പോഴും ഭർത്താവ് വന്നപ്പോഴും അവൾ കിടക്കുകയായിരുന്നു.“കുറച്ചു തൈലം പുരട്ടി ചൂട് പിടിച്ചാൽ ഇപ്പോൾ…

ഷാഫിക്കവിതകൾ

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍️ ഒരിക്കലും നിലച്ചിടാതുറക്കെനീ… കുതിക്കണംഅമരഹൃദയമൂർജ്ജമാക്കിഅവനിതന്നിലുയരണംഅടിച്ചമർത്തലവഗണിക്കു-മാളുകൾക്കു മുന്നിലായിഅടിമമാനസം തകർക്കുമാത്മസത്യമറിയണംചൂഷണക്കൂരമ്പുകൾ തൻമുനയടിച്ചൊടിയ്ക്കണംകാരിരുമ്പിൻ ചങ്ങലത്തളപ്പറുത്തെറിയണംവേട്ടനായ്ക്കളെതിരിടുമ്പോൾവേദന മറക്കണംദ്വേഷസാഗരത്തിരയ്ക്ക്തടയണയൊരുക്കണംകൽത്തുറുങ്കിരുട്ടിലും നീദീപമായ് ജ്വലിക്കണംഅക്ഷരങ്ങൾ നേരിലേക്കുപാലമായ്പ്പണിയണംആശയത്തെയാത്മമായ്-പ്പുണർന്നു നേരെനീങ്ങണംസങ്കടത്തലയ്ക്കുമേലെപുഞ്ചിരിപൊഴിക്കണംമണ്ണിനെന്നും മധുരമൂറുംനന്മതന്നെയേകണംജീവനുള്ള നാൾ വരേക്കുംതലയുയർത്തിനിൽക്കണം

‘വിവോ വി50ഇ’

രചന : ജിൻസ് സ്‌കറിയ ✍️ 50 എംപി സെൽഫി ക്യാമറയും, ക്വാഡ് കർവ്‌ഡ് ഡിസ്‌പ്ലേയുമായി ‘വിവോ വി50ഇ’, 5500 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറയുമായി ‘മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ’ഫെബ്രുവരിയിൽ വന്ന വിവോ വി50യുടെ അതേ നിരയിൽ വിവോ…

ഒരു ഡമാസ്ക്കസ് ഗ്രീഷ്മം🦋

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍️ ഇത് ഡമാസ്കസിൽ നിന്നാണ്!ഇന്നലെ സഫേദ മരങ്ങൾക്കിടയി –ലൂടെ നമ്മൾ ചുവന്ന സൂര്യനെവരച്ചത്……?അസ്തമയം ചുവപ്പ് വിരിച്ച് തണുത്ത് കറുക്കുമ്പോൾനീയപ്പോഴില്ല?എൻ്റെ പേനയാണ് നിൻ്റെചരമക്കുറിപ്പെഴുതിയത്!പ്രിയ മോൺട്രി സെൻറോ…… ഓർമ്മകളുടെ കയ്പ് പടർന്നഒരു വേനലാണല്ലോ ഇത്?മണമില്ലാത്ത ഈ കടലാസു പൂക്ക-ളാണല്ലോ…

എലുമ്പിച്ച പെണ്ണ്(കഥ)

രചന : ഷീബ ജോസഫ് ✍ ദാമൂ… ഇവനിത് എവിടെപ്പോയി കിടക്കുവാ? ഇപ്പോൾ, ആളുകൾ വരാൻ തുടങ്ങും. ചെറിയ ഒരു ഹോട്ടൽ നടത്തുകയാണ് മണി. നാടും വീടുംവിട്ട് ചെറുപ്പത്തിൽ വന്നുപെട്ടതാണവിടെ. അവിടെ ചെന്നുപെട്ടതിൽപിന്നെ നാട്ടിലേക്ക് തിരിച്ചുപോയിട്ടില്ല. പോയിട്ട് വലിയ പ്രയോജനം ഒന്നുമില്ല,…

വാലാട്ടി പട്ടി

രചന : ദിവാകരൻ പികെ ✍ കാൽനഖചിത്രംനാണത്താൽവരച്ച്മൊഴിഞ്ഞവാക്കുകൾ,”സുഖദുഖങ്ങളിലെന്നുംകൂടെയുണ്ടാവുമെന്നുറപ്പ്”ആദ്യമായിനെഞ്ചോടുചേർത്തതേൻമൊഴികളിപ്പോഴുംകാതിൽമുഴങ്ങുന്നു.ഇന്നെൻ നെഞ്ചിൽ ചവിട്ടി കുത്തുവാക്കാൽആക്രോശിക്കെ,രൗദ്രഭാവംപൂണ്ട ഭദ്രകാളിക്ക്മുമ്പിലെന്ന പോൽകൈകൂ പ്പികരുണയ്ക്കായിയാചിക്കെതീപാറും നോട്ടത്തിലുരുകുന്നുഞാൻ.ചെന്താമരപോലെന്നുംവിടരുംവദനമിന്ന്കടന്നൽകുത്തേറ്റപോൽവീർപ്പിച്ച് പൂമുഖവാതിൽക്കൽശാപവാക്കുകൾ വിതറിനിൽക്കെവറചട്ടിയിലെൻ മനംഎരിപൊരികൊള്ളുന്നു.ഉള്ളിലെ തീയണ ക്കാൻമോന്തിയ കള്ളിൻബലത്തിലൊന്ന് നിവർന്നുനിൽക്കാമെന്നവ്യാമോഹംവ്യർത്ഥം,വാലാട്ടിപട്ടിയായിനിൽക്കെ തീക്കനൽ വീണ്ടും പുകയുന്നു.എണ്ണി പറയാൻ ഗുണമൊട്ടു മില്ലാത്തവന്റെതണൽ ചുട്ടുപൊള്ളിക്കുന്നെന്നദീനരോദനംകേൾക്കെ ചുട്ടു പൊള്ളും വേനലിൽ…

തളരാത്ത ചിറകുകൾ

രചന : എൻ.കെ.അജിത്ത് ആനാരി✍ കടലുംതാണ്ടിപ്പാറും പക്ഷിക്ക-തിരുകളാഴികളിരുകരകൾതളരാറില്ലവ തിരകളുകണ്ടിട്ട-ഴലോടാർത്തരുമാകില്ലാ! ഭൂഖണ്ഡാന്തര യാത്രനടത്തിഭൂമിയിൽവാഴും പക്ഷികളോകടലാഴങ്ങളതോർത്തു ഭ്രമിപ്പൂകടലിന്നക്കര തേടുമ്പോൾ? ദൗത്യം ദുഷ്കരമാണെന്നാലുംലക്ഷ്യം നിശ്ചിതമാണെങ്കിൽകൈയും, മെയ്യും സജ്ജമതാകുംകർമ്മം ചെയ്തിടുമനവരതം! വിധിയുടെ വക്രമുഖത്തിൻ മുന്നിൽതളാരാതെന്നും പൊരുതാനായ്തനുവിലൊരൂർജ്ജം ഉണരട്ടേ, നാംപഴുതില്ലാതെ പ്രവർത്തിക്കാൻ അഴലിനുമുന്നിൽത്തളരുന്നോ മന-മറിയാതിടറുകയാണെന്നോകടലും താണ്ടിവരുന്ന ഖഗത്തിൽനിശ്ചയദാർഢ്യമതോർക്കുക നാം…

ശകുനിയും ശിഖണ്ഡിയും ഒറ്റ ഉടലിൽ പുനർജനിക്കുമ്പോൾ

രചന : അശോകൻ പുത്തൂർ ✍ ഞങ്ങടെ നാട്കഴുകിൻ കുരുക്കുപോലെചോരയിൽ വളഞ്ഞിട്ടഒരു ദ്വീപ്.ദൂരെ നിന്നു നോക്കിയാൽതീകൊണ്ട് വരഞ്ഞചിത്രം പോലെ……………..തോക്കിൻകുഴലിനു മുകളിൽസ്വാതന്ത്ര്യപ്പതാക.ദേശീയ ഗാനത്തിന്ഇപ്പോൾആരുടെ നിലവിളിത്താളമാണ്വർഗ്ഗീയതയുടെമൈൻ കുറ്റികൾക്ക് മുകളിലിരുന്ന്സമാധാനത്തിന്റെ ഓശാന.ഫാസിസത്തിന്റെശൂലമുനയ്ക്കു താഴെനിയമത്തിന്റെ പാമ്പാട്ടംഅക്ഷരങ്ങൾക്ക്കണ്ണുകൊണ്ട് മെത്ത.കാതറുത്ത് പുതപ്പ്.കണ്ണു ചൂഴ്ന്നരഞ്ഞാണംഅസ്ഥികൊണ്ട് അലങ്കാരങ്ങൾഓർക്കുകമരണവും ജീവിതവുംആരുടേയും ഔദാര്യമല്ല.എല്ലാരും ഉത്സാഹിക്കുകഅശാന്തിയിലേക്ക്ഇനി അധികദൂരമില്ല……