രചന : അൻവർ ഷാ ഉമയനല്ലൂർ. ✍ അഴലിൻ തലവര ചേർത്തതാര് ?ഇവിടെ, ദാരിദ്ര്യരേഖ വരച്ചതാര്?തിരയടങ്ങാത്ത മനസ്സുമായിങ്ങനെമണ്ണിലേക്കിവരെയയച്ചതാര്?മുൾവഴികൾ താണ്ടിത്തപിച്ചിരിക്കെ,നന്മയേവമീക്കരയിൽ പിടഞ്ഞിരിക്കേ,നൊമ്പരക്കടലൊന്നിരമ്പിടുന്നു;മുന്നിൽതിരകളഴലായുയർന്നിടുന്നുദുരന്തത്തിരയാൽത്തുടച്ചുനീക്കിആരുമഭയമില്ലാത്തയവസ്ഥയാക്കിജീവിതക്കഠിനച്ചുമടുമേന്തി -കാലംചിരിമാഞ്ഞുപോയ മുഖങ്ങളാക്കിതളരാത്ത പോരാളികൾക്കുമുന്നിൽസമയമൊരു കൊടുങ്കാറ്റായി മാറിയെത്തികണ്ണീർമഴയിൽക്കുതിർന്നൊലിക്കേ,ആരിവർക്കേകും സഹായഹസ്തം ?ആകെത്തണുപ്പാണ് കാലമേ, നിൻവികൃതിയാൽ നെഞ്ചിൽചൂടേറ്റിടുന്നുകണ്ടുനിൽക്കാൻകഴിയാത്തഹൃത്തിൽനിറയെ -ത്തകർച്ചതൻ സഹനചിത്രം.ജീവിതപങ്കായമെവിടെനിന്നുംസംഘടിപ്പിക്കുമെന്നോർത്തിരിക്കെ,തുറയിലാ, സ്വപ്നവലകൾ നെയ്തുംതളരുന്നു കനിവിനായ്…