രചന : ജോൺ കൈമൂടൻ. ✍
പൂരങ്ങളിൽപൂരമാണു തൃശ്ശൂർപൂരം;
പൂരച്ചമയങ്ങൾ, പൂരവിളംബരം,
പൂരപ്പകൽകൊട്ടി ഇലഞ്ഞിത്തറമേളം,
പൂരത്തിൽകരിവീര നിരയുംനിറയും.
പൂരത്തിൽ കുടമാറ്റമാകുന്നൊരുദ്വേഗം,
പൂരംനിലയ്ക്കവേ കരിമരുന്നിൻകേളി.
പൂരംതൃശ്ശൂരിന്റെ മനസ്സിന്റെസായൂജ്യം,
പൂരം ഉലകത്തിനായുള്ള പൈതൃകം.
പൂരമെനിക്കൊന്നു ദർശിക്കണംപിന്നെ
പൂരപ്പറമ്പിൽ നുഴഞ്ഞൊന്നുനീങ്ങണം,
പൂരത്തിൽ കൊട്ടിക്കയറവേ ആടണം
പൂരത്തിൻ കരിനിരയിൻചൂരുപേറണം.
പൂരമൊരാണ്ടിന്റെ വൈകാരികഭ്രമം
പൂരമോ ശക്തമാം ആചാരാനുഷ്ഠാനം,
പൂരംകലരാതിരുപ്പുറയ്ക്കില്ലില്ലം
പൂരമില്ലാത്ത തൃശ്ശൂരപൂർണ്ണംനിജം!
