രചന : എം പി ശ്രീകുമാർ✍
വിരിഞ്ഞ പൂവ്വെ
നിറഞ്ഞ പൂവ്വെ
മനസ്സിലെന്താണ് ?
മറഞ്ഞിടാത്ത
നിറഞ്ഞ നിൻ ചിരി
പറഞ്ഞതെന്താണ്?
മറഞ്ഞിരുന്ന്
മനം കുളിർക്കും
മധുരമെന്താണ്
മറന്നു പോയ
മണിക്കിനാക്ക
ളോർത്തെടുക്കയൊ
മുറിഞ്ഞുപോയ
രസച്ചരട്
കോർത്തെടുക്കയൊ
നിറഞ്ഞിടുന്ന
മധുകണങ്ങൾ
നുകർന്നിരിപ്പാണൊ
തിരയടിയ്ക്കും
ആനന്ദാമൃത
നിർവൃതി കൊൾകയൊ
പ്രകൃതി നിന്നിൽ
നിറഞ്ഞ കാന്തി
ചൊരിഞ്ഞു തന്നില്ലെ
വസന്ത മിന്ന്
വിരുന്നു വന്ന്
നിന്നിൽ നിറഞ്ഞില്ലെ
വസുന്ധര തൻ
പുണ്യ മാകവെ
നിന്നിൽ പകർന്നില്ലെ
വിടർന്ന ചുണ്ടിൽ
തഞ്ചും മധു നീ
യാർക്കായ് കരുതുന്നു
ഇതൾ വിടർത്തി
കരൾ വിടർത്തി
യിളകിയാടുവാൻ
ഇതിലെ വരും
രാജകുമാരനെ
കാത്തിരിപ്പാണൊ?
വിരിഞ്ഞ പൂവ്വെ
നിറഞ്ഞ പൂവ്വെ
മനസ്സിലെന്താണ് !
മറഞ്ഞിടാത്ത
നിറഞ്ഞ നിൻ ചിരി
പറഞ്ഞതെന്താണ് !
