Month: November 2025

ഗ്രേറ്റർ കരോലിന കേരള അസോസിയേഷന് (GCKA) പുതിയ നേതൃത്വം*

ശ്രീകുമാർ ഉണ്ണിത്താൻ ✍ നോർത്ത് കരോലിന: ഗ്രേറ്റർ കരോലിന കേരള അസോസിയേഷന്റെ (GCKA) 2025-2026 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. എൽദോസ് കുര്യൻ പ്രസിഡന്റായും വിഷ്ണു ഉദയകുമാരൻ നായർ വൈസ് പ്രസിഡന്റായും ലിനി ജോർജ്ജ് മാത്യു സെക്രട്ടറിയായും വിനയ് കൃഷ്ണൻ ട്രഷററായും…

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം നടത്തി.

ലിൻസ് തോമസ്✍ ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം സെപ്റ്റംബർ 26-ന് സന്തൂർ കുട്ടനാടൻ റെസ്റ്റോറന്റിൽ വെച്ച് നടത്തുകയുണ്ടായി. ഈ ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് Dr. സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മുൻ ഇന്ത്യൻ…

🖤 ഇരുളിൽ മറഞ്ഞ സ്വപ്നങ്ങളുടെ അന്ത്യം

രചന : കഥ പറയുന്ന ഭ്രാന്തൻ✍ അപൂർവ്വമായ നിശ്ശബ്ദതയുടെ കനം പേറി, ആ പുലരിയുടെ ഗന്ധം എന്നെ തട്ടിയുണർത്തി. നേരം പരപരാ വെളുക്കുന്നതിനു മുൻപേ, ഭയത്തിൻ്റെ മരവിപ്പ് പേറിയ എൻ്റെ അനുജൻ്റെ വിളി. ഞെട്ടലോടെ കണ്ണു തുറന്നപ്പോൾ, ഇരുളിൽ തളം കെട്ടി…

⚪ നഗ്നസത്യം ⚪

രചന : കാഞ്ചിയാർ മോഹനൻ ✍ സത്യവുമസത്യവുമൊരിക്കലൊരു പുഴയുടെ,തീരത്തു വച്ചൊന്നു കണ്ടുമുട്ടി.സത്യം പറഞ്ഞൂ അസത്യമേ നീയെന്റെവില കളഞ്ഞെന്തിനു ജീവിക്കുന്നു.ക്ഷുഭിതനായ് ചൊല്ലീ, അസത്യം ഞാനെപ്പൊഴുംജനഹിതത്തോടൊപ്പം വാഴുന്നവൻ.ഞാൻ ചിലയ്ക്കുമ്പോൾ നീ മൂകമാകുന്നത്നിന്റെ കുറവുകൾ തന്നെയല്ലേ ?സത്യം പറഞ്ഞൂ , ഞാനെന്തു പറഞ്ഞാലുംകപടമായ് നീയെന്റെ മുന്നിലില്ലെ’എന്റെ…

ഉണങ്ങിയ മരം.

രചന : ബിനു. ആർ✍ ചുക്കിച്ചുളിയുന്നു കാലവും മോഹവുംചുരുട്ടിയെറിയുന്നു,നീരുവറ്റിയ ഉപബോധങ്ങൾചുക്കിലികൾ നിറഞ്ഞു വലിയുന്നു മനസ്സിലാകേയുംചന്തം കുറുക്കിയപോൽ ചിന്തകൾ നിറഞ്ഞവർ, ജന്മശിഷ്ടങ്ങളിൽ വരഞ്ഞുവരാത്തവർജനിമൃതിയുടെ പുണ്ണ്യം നേടാത്തവർജമന്തിപൂക്കളുടെ മണം തിരിച്ചറിയാത്തവർജാലകത്തിന്നറ്റത്ത് ഉളിഞ്ഞുനോക്കുന്നവർ, കാണുന്നില്ല,കാലത്തിൻ നിർവൃതിയില്ലായ്മകറുത്തവരണ്ട നിശീഥിനിക്കോലങ്ങൾകരകാണാക്കടലിലെ പുകച്ചുരുളുകൾകാലഭൈരവന്റെ തീഷ്ണനോട്ടങ്ങൾ. സ്വപ്‌നങ്ങൾ പകച്ചുനില്ക്കും ഉറക്കത്തിൽസൗവർണരാശികൾ പോലും…

അപ്പിസാഹിത്യോദയമായി

രചന : അഡ്വ: അനുപ് കുറ്റൂർ✍ അക്ഷരവുമനക്ഷരവുമർഥവുമനർഥവുംഅധമവുമുത്തുമവുമെന്തെന്നറിയാത്തോർഅമേദ്യവുമൂറുംമേദ്യവും ഒന്നെന്നുറച്ചൊപ്പംഅക്ഷരചണരാം വിജ്ഞരേയറിയാതെ. അവ്യക്തമായതുമൊതുക്കമില്ലാത്തതുംഅസ്സലാണെന്നൊലിയായൊളിയായിഅദ്ധ്യേതാവിലുൽഫുല്ലമായുറപ്പിച്ചതുഅപ്പിയാമുന്ദനഹാലാഹലമായുതിർന്നു. അന്തകരായോർരാധിപത്യത്താലുന്നംഅക്ഷരനികേദനവുമശുദ്ധമാക്കുന്നുഅപവാദമായോരാഉപാദ്ധ്യായകരാൽഅലിയുമുപഹാരമുപജീവനത്തിനായി. അന്തവും കുന്തവുമറിയാതുന്തുന്നവർഅരികുവൽക്കരിക്കപ്പെടേണ്ടവർക്ക്അധികാരികളൊത്താശയുമായുണ്ട്അന്യായമായിഅധികാരത്തിനാശിച്ച്. അടിതെറ്റുന്നോരശുഭകാലത്തായന്ന്അവകാശത്താലടക്കിപ്പിടിച്ചതിനിന്ന്അന്യം നിന്നോരില്ലക്കാരെയെല്ലാമങ്ങുഅടച്ചാക്ഷേപിക്കുന്നതിലെന്തുന്യായം. അയവിറക്കുന്നോരറിവിന്നുത്തമാലയംഅഖിലർക്കുമെന്നുമൊരുപോലല്ലേഅവബോധമേകാനിച്ഛിച്ചോരെല്ലാംഅവധാനമാം ആദരവായുണ്ടിന്നും. അപരനുമറിവേകാനുദകുന്ന നളന്ദയുംഅപാരമായതേകിയൊരാ തക്ഷശിലയുംഅന്യൂനമായോർതീയിട്ടുയെരിച്ചതൊന്നുംഅറിയില്ലെന്നുണ്ടോയാജ്ഞയേകുമവർക്ക്. അരാജകത്വമാം ഏകാധിപതിയോടൊത്ത്അടുക്കുമായി അടിമകളണിയണിയായിഅമൃതായതാമക്ഷരവുമമേദ്യമെന്നോതിഅറിയേണ്ടതെന്തെന്നറിയാതായയുലകം. അരിയപത്രത്തിലൂറും പൈങ്കിളികൊഞ്ചൽഅകതളിരിലായെന്നുമാശ്വാസമായിരുന്നുഅമലമായുള്ള അച്ചടിയൊഴുക്കുകളെല്ലാംഅനുയോജ്യമായിരുന്നാരിലുമനന്തമായി. അശ്ലീലമാണിന്നേറ്റവുമുചിതമായുള്ളിൽഅക്ഷരക്രമവും വേണ്ടപോലറിയാത്തവർഅറം പറ്റിച്ചോരുത്തമ അധ്യായങ്ങളെല്ലാംഅന്യരാക്രമിച്ച്കൈവശത്താക്കിയില്ലേ ?…

‘അനാഥൻ’

രചന : അബുകോയ കുട്ടിയാലികണ്ടി✍ നാഥന്റെ വിയോഗത്തിൻഅനാഥയായി പിഞ്ചുബാലൻ,ബാലനറിയുന്നില്ലനാഥന്റെ വിയോഗത്തിൻ സഗൗരവവുംനാഥനില്ലാത്ത ബാലന്റെ ചിരിക്കുന്നഓമനമുഖം കാണുമ്പോൾഎന്റെ മനസ്സ് തേങ്ങുകയായ്..എന്റെ കണ്ണീർ തുള്ളികൾചാരൽ മഴപോലെ ഇറ്റിഇറ്റിനാസത്തിൻ മേൽപാലത്തിലൂടെഒലിച്ചിറങ്ങിചുണ്ടിൽ ഉപ്പുരസമേകിഅരുവിയായ് ഒഴുകയായ്.ബാലനപ്പോഴും നിഷ്കളങ്കമായി പുഞ്ചിരിക്കുന്നു!മാതാ -പിതാ ലാളനയേറ്റുവളർന്നെന്റെ സുഖ സന്തോഷംഈ ജന്മമവനില്ലെന്നു തിരിച്ചറിയാതെകുട്ടികൂട്ടങ്ങളിൽ കളിച്ചുപൊട്ടിച്ചിരിക്കുന്നു…

ക്യാൻവാസ്

രചന : കെ.ആർ.സുരേന്ദ്രൻ ✍ നിറയും കൺതടങ്ങൾ,അടരില്ല.കടിച്ചമർത്തുംപിടയും പ്രാണവേദന.നെഞ്ചൊടമർത്തും രോഷം,വിഷാദം.അഗ്നിപർവ്വതമായി പൊട്ടിത്തെറിക്കില്ല.സഹനം കുരിശിലേറുന്നാളിൽപേക്കാറ്റായാഞ്ഞടിക്കും ഒരു നാൾ.പേക്കാറ്റിന്റെ തുമ്പിക്കൈകൾമരങ്ങളെ പിഴുതെറിയും.മേൽക്കൂരകൾചരട് പൊട്ടിയ പട്ടങ്ങളായി പറക്കും.പിളരും തെരുവുകൾപാതാളമാകും.വാഹനങ്ങളുടെ തലകുത്തിമറിച്ചിലുകൾആക്രോശമാകും.നിസ്സഹായത ആൾരൂപങ്ങളായിജന്മമെടുക്കും.ദേശം ഒരു പമ്പരമായി ചുറ്റിത്തിരിയും.വിളക്കുമരങ്ങൾമറഞ്ഞിരിക്കും,ദേശം ഇരുട്ടിൻ പുതപ്പായി മാറിയിരിക്കും.ആകാശംകറുത്ത കടലായിഇളകി മറിഞ്ഞിരിക്കും.പരിഭ്രാന്തി എലിക്കുഞ്ഞുകളായി,നെഞ്ചിടിച്ച്,കൺമിഴിച്ച് വിറക്കും.രോഷത്തിന്റെ…

മഴപ്പൂക്കൾ

രചന : രാജു വിജയൻ ✍ കോരിച്ചൊരിയുന്നമഴയത്തുമെന്നിലെപ്രണയപ്പൂ പകരുന്നപെൺകിടാവേ….പൂത്തു, വിടർന്നു നീമനമാകെ നിറയവേ..മിഴികൾ തുളുമ്പു-ന്നതാർക്കു വേണ്ടി…!?നിൻ മിഴികൾ തുളുമ്പു-ന്നതാർക്കു വേണ്ടി…?ഒന്നുമോർക്കേണ്ട നീഎന്നെക്കുറിച്ചൊന്നുംഈ ഇരുളിമയെന്നോരസിച്ചവൻ ഞാൻ…!ഇനിയൊരു വെട്ടമായ്ആരെയും കാക്കാതെ,ഉഷ്ണത്തുരുത്തിലി-ന്നേകനല്ലോ… ഞാനീഉഷ്ണത്തുരുത്തി-ലിന്നേകനല്ലോ….!മഴ മെല്ലെയായിടുംപൂക്കൾ കൊഴിഞ്ഞിടുംനീയുമന്നത്തെപ്പോൽയാത്രയാകും….!പിന്നെയും വഴികളിൽഞാൻ തനിച്ചായിടും…ഈ മഴപോലെഞാനുമൊരോർമ്മയാകും…ഈ മഴപോലെഞാനുമൊരോർമ്മയാകും….

ചെറിയത്

രചന : താഹാ ജമാൽ ✍ ചെറിയൊരോളം മതികായലിനുകടലിലേക്കെത്തി നോക്കാൻചെറിയൊരു കാറ്റ് മതിമേഘങ്ങൾക്ക്എൻ്റെയകാശത്തെത്താൻചെറിയൊരു ചലനം മതിഭൂമിയ്ക്ക് പലതുംമറിച്ചിടാൻചെറിയൊരു കൊത്തു മതിമരംങ്കൊത്തിക്കൊരുവീടു പണിയാൻചെറിയൊരു ചുംബനം മതിരണ്ടു ബന്ധങ്ങളെവിളക്കിച്ചേർക്കാൻചെറിയൊരാലിംഗനം മതിരണ്ടു രാജ്യങ്ങൾ തമ്മിൽസുഹൃത്തുക്കളാവാൻചെറിയൊരു മൂളൽ മതിബന്ധങ്ങളെ ഊഷ്മളമായങ്ങനെസൂക്ഷിക്കാൻചെറിയ കാര്യങ്ങളിൽചെറിയ തുന്നലുകൾ മതിപല വിടവുകളെയും മായ്ക്കാൻ…….