യാത്രക്കിടയിൽ
രചന : കെ.ആർ.സുരേന്ദ്രൻ ✍ ദീർഘദൂര ട്രെയിനാണ്.ട്രെയിൻ കൂകിപ്പറക്കുന്നു.കമ്പാർട്ട്മെന്റിൽഅവരിരുവരും മാത്രം.കാമുകനും കാമുകിയും.ഇരുവരും പരസ്പരംഒട്ടിയിരിക്കുന്നു.അയാളുടെ കൈഅവളുടെ കൈകളിൽചിത്രം വരക്കുന്നു.ഇടക്കിടെ പരസ്പരം ചുംബിക്കുന്നു.കമ്പാർട്ട്മെന്റിൽഅവരിരുവരും മാത്രം.കാമുകനും,കാമുകിയും.ട്രെയിൻ ഓരോസ്റ്റേഷനിലും നിർത്തി കടന്നു പോകുന്നു.അവരിരുവരും ജാലകത്തിലൂടെപുറത്തേക്ക് നോക്കിയിരിക്കുന്നു.വശങ്ങളിൽ സൂര്യകാന്തിപ്പാടങ്ങൾ.സൂരൃകാന്തിപ്പൂക്കൾ.പീലി വിടർത്തിയാടുന്ന മയൂരങ്ങൾ.ദൂരങ്ങളിൽ പച്ചക്കുന്നുകൾ.പച്ചക്കാർപ്പറ്റണിഞ്ഞ താഴ്വാരങ്ങൾ.വയലുകളുടെ അപാരത.കത്തുന്ന സൂര്യന് താഴെകാലികളെ…
