കെ.എം റഷീദ്

പൂളക്കണ്ടത്തിൽ ചാത്തു
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നു
ബാനറിലോ റോഡിലോ
ചുമരിലോ അനൗൺസ്മെൻറിലോ
അയാളുടെ പേരില്ലായിരുന്നു
ആരും വീട് കയറിയിട്ടില്ലായിരുന്നു
ആലിക്കാെൻറ ഓലച്ചായ്പ്പീട്യമ്മല്
ആരോ എഴുതിവച്ചു
‘ചാത്തൂനെ ജയിപ്പിക്കണം’
ബാലകൃഷ്ണെൻറ മസാലപ്പീട്യേലെ
ഉപ്പുംപെട്ടിമ്മലും കണ്ടു;
‘വിളക്ക് നമ്മുടെ ചിഹ്നം’
നിത്യച്ചങ്ങായി േപപ്പറ്ട്ന്ന
സതീശൻ എല്ലാരോടും പറഞ്ഞു:
‘മൂപ്പര് ജയിക്കണം’
കമ്മീഷൻ വാങ്ങി ജീവിക്ക്ന്ന
മെമ്പർ ഒ.വി കമ്മദിനെയും ഒക്കച്ചങ്ങായി
ഒൗളക്കുട്ടിയെയും പറ്റി ചാത്തു പറയും:
ഒാല്ക്കൊക്കെ മന്സന്മാരെപ്പോലെ ജീവിച്ചൂടെ?
കൈക്കൂലി വാങ്ങ്ണ
സർക്കാറുദ്യോഗക്കാരൻ ഗോപാലകൃഷ്ണനെപ്പറ്റി പറയും:
ഒാനൊക്കെ എന്തോരം ഒാകാരം ചെയ്യാമ്പറ്റും?
ചാത്തു എലക്ഷനൊന്നും വോട്ട് ചെയ്യല്ല്ല
സതീശനോടല്ലാതെ രാഷ്ട്രീയം പറയുല
‘ആർക്ക് ചെയ്തിട്ടും കാര്യൊന്നൂല്ല സതീശാ’
ന്നാപ്പിന്ന ങ്ങളൊന്ന് നിന്ന് നോക്കീ ന്ന് സതീശെൻറ നിർബന്ധമാണ്
രണ്ടുപൊതി മീനുമായി
മൂപ്പര് വീടണയും
ഒന്ന് ജാനൂെൻറ കയ്യില്
മറ്റേത് പൂച്ചകൾക്ക്
എന്നും മൂപ്പർക്ക് വിരുന്നുകാരാ
യാചകന്മാര്
പൂളക്കണ്ടമൊരു പൂന്തോട്ടമാക്കി
അതിൽ കിളികൾ വന്ന് കൂടുവെച്ചു
പുറത്തൊരു പൈപ്പ് വെച്ചു
പോകുന്നോൽക്ക് കുടിക്കാൻ
മുറ്റത്തൊരു കട്ടിലിട്ടു
വര്ന്നോൽക്ക് ഇരിക്കാൻ
ആര് വന്നാലും എന്തെങ്കിലും കൊടുക്കും
അപേക്ഷയെഴുതും
പോസ്റ്റോഫിസിൽ,
ബാങ്കിൽ
സ്റ്റേഷനിൽ
എല്ലായിടത്തും കൂടെ പോകും
റിസൽറ്റ് വന്നപ്പോ
എല്ലാരും ഞെട്ടി
ചാത്തു ജയിച്ചു
84 വോട്ടിന്
പൂളക്കണ്ടത്തിലും പുഴയിലും
ആലിക്കാെൻറ പീേട്യലും
അങ്ങാടീലും എല്ലായിടത്തും നോക്കീട്ടും
ചാത്തൂനെ മാത്രം എവിടെയും ആരും കണ്ടില്ല
ആരാണ് ചാത്തൂനെ തോൽപിച്ചത്?

By ivayana