Shibu Arangaly*

ഗൾഫിലിപ്പോൾ ലേബർ ജോലി ചെയ്യുന്ന മലയാളികൾ വളരെ കുറവാണ്. കാരണം ഒരു സാധാരണ തൊഴിലാളിക്ക് ഇവിടെ കിട്ടുന്ന കൂലിക്കൊപ്പമോ, അല്ലെങ്കിൽ അതിൽ കൂടുതലോ കേരളത്തിൽ കിട്ടുന്നുണ്ട്. ഇവിടെ മലയാളികളുടെ ആ സ്ഥാനത്ത് ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളാണ് കൂടുതൽ.

ഗൾഫിൽ സെർവ്വൻറായി വരുന്ന മലയാളി സ്ത്രീകളും ഏറെ കുറഞ്ഞു,
ഇപ്പോൾ സ്ത്രീകളടക്കം മലയാളികൾ കൂടുതലും, പോകുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്.
അതേ സമയം നമ്മുടെ നാട്ടിൽ ധാരാളം അന്യസംസ്ഥാന തൊഴിലാളികൾ വരുന്നത് എന്തുകൊണ്ടാണ്? നമ്മുടെ നാട്ടിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ തൊഴിലവസരങ്ങൾ പുതിയതായി ഉണ്ടായതു കൊണ്ടല്ല, മറിച്ച് പല ജോലികളും ചെയ്യാൻ മലയാളികൾക്ക് താത്പര്യമില്ലാതായതാണ് കാരണം.

(ഉദാ: ഹോട്ടൽ ജോലി, നിർമ്മാണ ജോലികൾ, മണ്ണിൽ പണിയെടുക്കൽ, പാടത്തെ ജോലി etc)
അതേ സമയം നമ്മൾ
ബർമ്മ, സിലോൺ, ഗൾഫ് എന്നിവ കഴിഞ്ഞ് പുതിയ രാജ്യങ്ങളിലേക്ക് ഭാഗ്യം തേടി പ്രവാസം തുടരുകയാണ്.

By ivayana