രണ്ടാം വാർഡിലെ ഏഴാമത്തെ
രോഗിയെ കണ്ടുവോ?
അയാൾ നിശബ്ദമായി തേങ്ങുന്നുണ്ട്.
മച്ചിന്മേൽ നോക്കി ഇടയ്ക്കിടെ
ദീർഘനിശ്വാസങ്ങൾ പൊഴിക്കുന്നുണ്ട്.

ആരോ
പ്രേമത്തോടെ കൊടുത്ത
പൂക്കൾക്കിടയിലൊരു –
ചിലന്തി.
വലകൾ നെയ്ത
പരാജയചിന്തയാൽ
അയാളെ നോക്കിയിരിക്കുന്നു.
ഒരു കണ്ണാടിയിൽ തെളിഞ്ഞ
ഇനിയും പിറക്കാത്ത
സ്വപ്നങ്ങളുടെ വ്യാകുലത അയാളുടെ കണ്ണുകളിൽ.

മാലാഖമാർ
അയാളെ തളിർവള്ളികൾ കോർത്ത
മഞ്ചത്തിലിരുത്തി താരാട്ടുമ്പോൾ.
ഘോര വർഷം.

സുന്ദരിയായ
ഒരു സ്ത്രീ
ആശുപത്രി വരാന്തയിൽ
പകച്ച കണ്ണുകളോടെ
പടിയിറങ്ങുമ്പോൾ
നിശ്ശബ്ദതയുടെ ഘനീഭവം.

By ivayana