കടലല പോലെ കുളിരലപോലെ
ചെറുതിര പോലെ ചെങ്കതിർ പോലെ
തളിർലതപോലെ തങ്കവളപോലെ
തണൽ പോലെ തങ്കവളപോലെ
കഥപോലെ കടങ്കഥ പോലെ
നിധി പോലെ നിലാക്കതിർ പോലെ
നിഴൽ പോലെ നിലാത്തിരി പോലെ
പുതുമഴപോലെ പെരുമഴ പോലെ
ഉടൽ പോലെ എന്നുയിർ പോലെ
മുത്തുമണിപോലെ മോഹമഴപോലെ
കിളിമൊഴി പോലെ മോഹമഴപോലെ
മൃദുസ്വരം പോലെ നിന്റെ പ്രണയം.

പ്രണയം, സ്നേഹം, കലഹം എന്തൊക്കെ ഭാവങ്ങളാണ് ഈ കവിയുടെ കവിതകളിൽ മിന്നിമറയുന്നത്.

പ്രീയ സൌഹൃദത്തിന് പള്ളിയിൽ മണികണ്ഠന് പിറന്നാൾ ആശംസകൾ.

പിറന്നാൾ സമ്മാനമായി ഈ ലഘു കവിതസമർപ്പിക്കുന്നു
ഇനിയും നൂറു നൂറു കവിതകൾ ആ തൂലികത്തുമ്പിൽ നിന്നും പിറന്നു വീഴാൻ ആശംസകൾ.

പ്രിയ സുഹ്യത്തിന് കവിയരങ്ങിന്റെയും ഈ വായനയുടെയും ഹ്യദയം നിറഞ്ഞ ജന്മദിനാശംസകൾ.

By ivayana