അരുമയാം സോദരെ കേട്ടുകൊൾക;
അൻപാർന്നൊരച്ഛന്റെ മകളാണു ഞാൻ
അലിവോടെ എന്നുമെന്നരികിലുണ്ട് ,
അകലാതെ അണയാത്ത ദീപമായി!

കുട്ടികുറുമ്പുകൾക്കൊപ്പമാടി
കുട്ടിത്തമോടെയെൻ കൂടെയുണ്ട്!
കുസൃതികൾ കാട്ടി ഞാനോടിടുമ്പോൾ,
കൂട്ടായി എന്നുമെൻ കൂടെയോടി !

മിഠായി കൂനകൾ വാങ്ങിനല്കി
ബാല്യത്തിൻ മധുരം നിറയെനല്കി
മായാതെ എന്നുമെൻ കൂടെയുണ്ട്,
മലയോളം വലുതായി സ്ഥാനമുണ്ട്…!

കണ്ണൊന്നടയ്ക്കുവാൻ ആകില്ലെനിക്കിന്നു
കടലുകൾക്കപ്പുറം എന്റെയച്ഛൻ! …
കൊറോണ മഹാവ്യാധി ഭീതിയോടെ…
പ്രതീക്ഷതകർന്ന പ്രവാസത്തിലും!

പ്രവാസിയാംഅച്ഛന്റെ മകളാണു ഞാൻ
പ്രയാസം എന്തെന്നറിഞ്ഞിടുന്നു
പ്രാർത്ഥനയോടെ കാത്തിരിപ്പൂ
പ്രയാസമില്ലാതെയെന്നരികിലെത്താൻ!

പാർവതി അജികുമാർ

By ivayana