ഇന്നത്തെ ദിവസം ഈ ടീച്ചർക്ക്… കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ തുടക്ക ദിനം തന്നെ ആകർഷകണമായി. ആ ടീച്ചറെ എത്ര അഭിനന്ദിച്ചാലും പോര. TV യുടെ മുന്നിൽ ഇരിക്കുന്ന ഒരു വിദ്യാർത്ഥിയും ക്ലാസ് കഴിയുന്നതുവരെ അവിടെ നിന്ന് എഴുന്നേൽക്കില്ലെന്നുറപ്പാണ്.

പ്രൈമറി സ്കൂളുകളിലെ അദ്ധ്യാപനം പ്രത്യേക രസകരം തന്നെയാണ്. കുരുന്നുകളുടെ മനസ്സുകൾ തൊട്ടറിഞ്ഞ് നടത്തുന്ന ബോധന രീതികൾ. അതിലുപരി അദ്ധ്യാപകരും കുട്ടികളും തമ്മിൽ ഉരുത്തിരിയുന്ന ആത്മബന്ധങ്ങൾ.

DPEP പദ്ധതി ആരംഭിച്ചപ്പോൾ അതിനെതിരെ പരമ്പര എഴുതി തുലച്ചത് മനോരമയാണ്. ദരിദ്രരായ പിള്ളാര് എങ്ങനെയെങ്കിലും പഠിച്ചോളും എന്ന ആക്ഷേപഹാസ്യം ചമച്ച് നടൻ ശ്രീനിവാസൻ സിനിമ തിക്കഥയും എഴുതി ആ പാഠ്യപദ്ധതിയെ തുലയ്ക്കുന്നതിന് വലിയ സംഭാവന ചെയ്തു.

മനോരമയും ശ്രീനിവാസനുമാണ് പൊതു വിദ്യാലയങ്ങളിൽ നിന്ന് സാധാരണ – ഇടത്തരം കുടുംബങ്ങളിലെ രക്ഷിതാക്കൾ അൺ എയിഡഡ് സ്കൂളുകളിലേക്ക് കുട്ടികളെ ചേർക്കുന്നതിന് മുഖ്യകാരണം..

ഇപ്പോൾ പഠന രീതികൾ നേരിട്ടു ചാനലിലൂടെ കാണുന്ന രക്ഷിതാക്കൾക്ക് പഠന രീതിയെ ക്കുറിച്ച് ലളിതമായി മനസ്സിലാക്കാൻ കഴിയുന്നു എന്നതാണ് ഒരു ഗുണം.

പിണറായി സർക്കാരിന്റെ സുപ്രധാന മിഷനുകളിൽ ഒന്നാണ് പൊതു വിദ്യാഭ്യാസ സംരക്ഷണം. 96- 2001 ലെ നായനാർ സർക്കാർ തുടക്കമിട്ട IT @ സ്കൂൾ 2006-11 ലെ VS സർക്കാർ ആവിഷ്ക്കരിച്ച വിക്ടേഴ്സ് ചാനൽ ഇവ പൊതു വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലാണ്.

ആ വിക്ടേഴ്സ് ചാനലിന്റെ ചിറകിലേറിയാണ് ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമായി സർക്കാർ നടപ്പാക്കുന്നത്. ഈയാഴ്ച ട്രയൽ ആണ്. അതിനിടയിൽ മൊബൈൽ ഫോൺ , TV ഇല്ലാത്ത കുട്ടികളുടെ സമ്പൂർണ്ണ വിവര ശേഖരണം നടത്തി അതിനുള്ള പരിഹാരം കാണും.

സർക്കാർ ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളത്തിൽ നിന്ന് കടമായി വാങ്ങിയ 7 ദിവസത്തെ പണമാണ് ഇതിനായി ഉപയോഗിക്കുക. ഉത്തരവ് കത്തിച്ച അദ്ധ്യാപകർ കാണുക.. നിങ്ങൾ പഠിപ്പിക്കുന്നവരടക്കമുള്ള കുട്ടികളുടെ ഓൺലൈൻ വിദ്യഭ്യാസത്തിനായിട്ടാണ് ആ പണം സർക്കാർ ഉപയോഗിക്കുന്നത്. അക്കാര്യം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്.. ( അത് മറ്റൊരു കാവ്യനീതി )

SC-ST വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വാങ്ങാൻ പണം അനുവദിച്ച് തുടങ്ങിയത് VS സർക്കാറിന്റെ കാലത്താണ് .. SC – ST വിദ്യാർഥികൾക്ക് പഠന മുറി ഒരുക്കാൻ ധനസഹായം അനുവദിച്ച് തുടങ്ങിയതും VS സർക്കാരിന്റെ കാലത്താണ്.

വിദ്യാഭ്യാസ വകുപ്പിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. അതിനേക്കാൾ ഉപരി കൊറോണയെ പേടിച്ച് സമൂഹം ഇവിടെ മരവിച്ച് നിൽക്കയല്ല എന്ന് വീണ്ടും തെളിയിച്ചതിൽ സന്തോഷവും അഭിമാനവും. PK Sureshkumar

By ivayana