ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കുടുംബം ശ്രീകോവിലാകണം
പ്രണയം അവിടെത്തുടങ്ങണം
സ്നേഹം പങ്കു വച്ചങ്ങനെ
ഉയിരിൻ ഉയിരായി കാക്കണം.

കുടുംബം സക്രാരിയാകണം
മനസ്സിൽ വെണ്മ നിറയണം
കളങ്കം വീഴാതെ കാക്കണം
മായ്ക്കാൻ കഴിയില്ലെന്നോർക്കണം.

കുടുംബം പാലാഴിയാവണം
സ്നേഹാമൃതം കടഞ്ഞങ്ങെടുക്കണം
പരസ്പരം താങ്ങായി നിന്നു നാം
സ്വർഗം മണ്ണിൽ രചിക്കണം.

കുടുംബം തണൽമരമാവണം

പരസ്പരം അഭയമായ്ത്തീരണം
സുഖദുഃഖം പങ്കു വച്ചങ്ങനെ
ഒരു മെയ്യായ് ഒന്നിച്ചു വാഴണം.

By ivayana