പൊട്ടിച്ചിരിക്കുന്ന
പൈതലിന്നുണ്മയിൽ
തിങ്കൾ കുനിക്കും ശിരസ്സ്!

നൃത്തം ചവിട്ടും
മനസ്സിന്നുണർച്ചയിൽ
ദുഃഖം മധുപ്പാത്രമത്രേ!

കാന്തേ വരൂ……
ചൊല്ലിയാട്ടം കഴിച്ചിടാ-
നീ സ്വർഗഭൂമി കാക്കുന്നു!

നക്തം ദിവം
കേളിയാടും പ്രപഞ്ചമേ
നിന്നിൽ സമർപ്പിപ്പു ഞങ്ങൾ…..

ചൊല്ലിയാട്ടം = കഥകളിയിലെ ഒരു ചിട്ട.
പാട്ടുകാർ പാടുന്ന പാട്ടിന്റെ പദം അർത്ഥം കുറിക്കുന്ന വിധം കൈമുദ്ര കാണിച്ച് ഭാവപൂർണ്ണതയോടെയുള്ള നൃത്തം.
(ജിവിതം അരങ്ങാണല്ലോ!).
ഹരികുങ്കുമത്ത്.

By ivayana