രചന : കൃഷ്ണമോഹൻ കെ പി✍

വലം കയ്യിൽ ജപമാലയിടം കയ്യിൽ കമണ്ഡലു
വരദേ, നഗ്നപാദയായ് ബ്രഹ്മചാരിണി നീയെത്തീ
ആടയോ ശുഭ്രാംബരം, ഭാവം ഭക്തിനിർഭരം
ആരാമ ദേശേയെത്തി തപസ്സനുഷ്ഠിച്ചു നില്പു നീ
ആശ്രയദാതാവാകും പരമേശ്വര വരത്തിനായ്
ആദിരൂപനെ ധ്യാനിപ്പൂ നിത്യബ്രഹ്മചാരിണീ
ആശങ്കാകുല ലോകത്തിന്നാത്മസ്വരൂപിയായിടും
ആരോമൽ ഹൃദയവാസിനീ ബ്രഹ്മചാരിണി സന്തതം
ഇക്കാണായ ജഗത്തിൻ്റെ ഇണ്ടൽതീർക്കാൻ മഹേശ്വരി
ഇന്നീ രണ്ടാം ദിനത്തിങ്കൽ നൃത്തം ചെയ്യുന്നു മാനസേ
മുല്ലപ്പൂ കൊണ്ടു പൂജിക്കാം, മുപ്പാരിൻ പ്രിയ മാതാവേ
മർത്യമാനസമാകേ നീ, മുഗ്ദ്ധമാക്കൂ ജഗദീശ്വരീ🌹

By ivayana