രചന : ലക്ഷ്മണൻ പ്രിയംവദ✍

രക്തചന്ദനകട്ടിലിലെ
പൂമെത്തയിൽ
നിദ്രയെപുൽകിയ
ധർമ്മപത്നിയാം
രാജകുമാരിതൻ
പാദങ്ങളിൽ
മൃദുവായ്സ്പർശിച്ചു …………
ഇരുളിൻ്റെകമ്പളം
പുതച്ചൊരാരാവിൽ
കൊട്ടരവാതിൽ
മലർക്കെ തുറന്നു
മുന്നോട്ടു ഗമിച്ചു
സിദ്ധാർത്ഥരാജകുമാരൻ ..
പാരിതിൽ
മർത്ത്യ ദു:ഖത്തിനറുതി
വരുത്താൻ ………
ആത്മശാന്തിതൻ
തീരമണയുവാൻ
ബോധിവൃക്ഷ
ചുവട്ടിൽ
പത്മാസനത്തിൽ
ഇരുന്നു തപംചെയ്യ്തു
സുന്ദരമാംഅക്ഷങ്ങൾ
രണ്ടും അടച്ചു
ദീർഘശ്വാസം
എടുത്തു
ശാന്തമായി കൊടും
തപസ്സിൽ മുഴുകി ………..
ധ്യാനത്തിൽ
ഇടനാഴിയിൽ
വെച്ചപ്പോഴോ
ബോധതലങ്ങളിൽ
വെള്ളിടിവെട്ടി ……….
ജ്ഞാനത്തിൻ
ദിവ്യപ്രകാശം
നിറഞ്ഞു
അകക്കാമ്പിൽ ………
. സ്വയം സമർപ്പിച്ചിടുക
ശരണാഗതനായി
ലോകത്തിൽശാന്തി
പകരാൻ ………..
ധർമ്മം ശരണം
സംഘം ശരണം ……
ഇരുൾവീണ
മനസ്സിൽ
ജ്ഞാനത്തിൽ
വിത്തുകൾ
പാകിപുഞ്ചിരിച്ചിടും
ശ്രീ വിളങ്ങുംമുഖവുമായി
ശ്രീബുദ്ധൻ
വസിക്കുന്നു
മാനവഹൃദയങ്ങളിൽ …….

ലക്ഷ്മണൻ പ്രിയംവദ

By ivayana