രചന : ശ്രീനിവാസൻ വിതുര✍

വാനിൽ നിറച്ചാർത്ത് നൽകുന്ന പൂമരം
പാരിലെ പ്രണയ പ്രതിബിംബമെ
മെയ്മാസ രാവുകൾ വർണ്ണമാക്കാൻ
പൂക്കുടചൂടി മനോഹരിയായ്
പ്രണയവർണ്ണങ്ങൾ വിടർത്തി നിൽക്കും
പാതയോരങ്ങളിൽ സുന്ദരിയായ്
കാലവും വർഷവും മറയുന്നനാളിൽ
പൂത്തുവിടർന്നെത്തി വർണ്ണാഭയായ്
പല പല പ്രണയങ്ങൾകണ്ടവൾ നീ
മൂകയായ് സാക്ഷ്യം വഹിച്ചവൾ നീ
പൂക്കളാലശ്രു പൊഴിച്ചവൾ നീ
പൂമെത്ത തന്നിൽ നടത്തിനീയ്യും
വശ്യമനോഹരീ പെൺക്കൊടിയേ
ഒരുവരിക്കൂടി കുറിച്ചു നിർത്താം
പൂക്കണം ഇനിയുമീ പാരിടത്തിൽ
പ്രണയത്തെയെല്ലാം നീയേറ്റിടേണം

By ivayana