രചന : കൃഷ്ണമോഹൻ കെ പി ✍

ആയിരം, കാക്കകൾ വന്നാലും
ആയിരം സ്വരങ്ങളിൽക്കാറിയാലും
കാക്കശ്ശേരി,തൻ, കൂർമ്മ ബുദ്ധിയാൽ
കാക്കകളെ, യെല്ലാം തിരിച്ചറിയും…
ശങ്കയില്ലാതെയാ, കാക്കകൾ തന്നുടെ
ശപ്ത ജന്മങ്ങൾക്കു താങ്ങുമായീ
രൂപത്തിൽ ഹൃസ്വനാം ബ്രാഹ്മണസത്തമൻ
പിന്നേയും ജ്ഞാനത്തെയേറ്റി
നിന്നൂ
ണിം, മണിനാദത്തിൻ രാഗതന്തുക്കളേ
അജ്ഞത പോക്കാൻ ശ്രവിച്ചു നില്ക്കും
അന്നപൂർണ്ണേശ്വരി,തൻ പാദപങ്കജം
അന്തരംഗത്തിൽ സ്മരിച്ചു നില്ക്കും
അഭയം കൊടുത്തൊരാ സാമൂതിരിയുടെ
അനുപമ വിദ്വത് സദസ്സിലുള്ള
കവികൾ, അവനുടെ നീളക്കുറവിനെ
കഠിനമായന്നങ്ങപലപിച്ചൂ
ആകാരോ ഹൃസ്വനെന്നാർത്തലച്ചൂ, അവർ
ആകാശത്തോളമുയർന്നിടുമ്പോൾ
ആകാരം, ദീർഘം, അകാരം താൻ ഹൃസ്വമെ-
ന്നാ, കാക്കശ്ശേരി, പറഞ്ഞു മിന്നീ
കേവലം, ദേഹത്തിൻ സൗന്ദര്യമല്ല, ഹേ
കേവല ജ്ഞാനത്താൽ ശോഭയേറും
ദുർമ്മുഖനാകിലും, ജ്ഞാന സംഗീതങ്ങൾ
ദുഷ്ടുകൾ മാറ്റി
സത് രൂപനാക്കും
സംഗീതസാഗര വീചിയിൽ മഗ്നനായ്
ജ്ഞാനസ്ഥനായങ്ങു മാറിടുമ്പോൾ
നേരായ മാർഗ്ഗം തെളിഞ്ഞിടും, മുന്നിലായ്
നീളുമീ ജീവിതം…
ധന്യമാകും🌱

കൃഷ്ണമോഹൻ കെ പി

By ivayana