രചന :- ബിനു. ആർ.✍

മഴ നൊമ്പരമായ് വിരിഞ്ഞിറങ്ങുന്നു
എന്നുള്ളിൽകാലക്കേടിൻ
തൊന്തരവായ്കേരളനാടിൻ
മനസ്സിലാകേയുംഭീതിവിരിച്ചു
പെയ്യുന്നു തോരാമഴ..

പഴമയിൽതുടങ്ങും രോഹിണിയിൽ
തിരുവാതിരയിൽ തിരിമുറിയാതെപെയ്തു
കർഷകന്റെ മനസ്സിൽ കുളിർ-
കോരിയിട്ടുഞാറ്റുവേലകൾ,

പുണർന്നു പുണർന്നുപെയ്യുമീ
പുണർതം ഞാറ്റുവേലയും
പൂഴിവാരിയിട്ടതുപോൽ പൂയവും
ആശ്ലേഷത്താൽ അമർന്നു പെയ്യും
ആയില്യവും കണ്ടാൽ കൊതിയാവോളമങ്ങനെ

ഞാറ്റുവേലകൾ തിമിർത്തുതിമിർത്തങ്ങനെ
നെഞ്ചോരം നനയാതെ തലയിൽ
തോർത്തുമുണ്ടുമിട്ടങ്ങനെ

മരങ്ങളും പുഴകളും മഴതൻ
കൊഞ്ചലുകളിൽ
കോൾമയിർകൊള്ളിച്ചകാലമെല്ലാം
മാറിപ്പോയിയങ്ങനെ,

മരങ്ങളില്ല പുഴകളില്ല മലകളില്ല
യന്ത്രങ്ങളാൽ പതംവരുത്തിയ
മലകളിൽമണ്ണിന്നിടയിൽ വലപോൽ
കോർത്തിരിക്കാൻവേരുകളില്ല
വെള്ളം കെട്ടിനിൽക്കാൻ ഇടങ്ങളില്ല
മഴയെല്ലാം തിമിർത്തുത്തിമിർത്തങ്ങനെ…

ഒറ്റപ്പെയ്ത്തിനു,ഒരായിരംപേരുടെ
കണ്ണുകളിൽ ഭീതിവിതച്ചങ്ങനെ
ഒരായിരം പേരുടെ നെഞ്ചകത്തിൽ
ഗദ്ഗദം നിറച്ചങ്ങനെ പെയ്തുതോരുന്നു
നൊമ്പരമഴ!

By ivayana