രചന : ശ്രീനിവാസൻ വിതുര✍

മനുഷ്യൻ മനുഷ്യന്റെയന്തകനായനാൾ
മാനവരാശിയിരുളിലലഞ്ഞതും
സംസ്കാരശൂന്യരായുള്ളവരേറെ
പാരിനെ വിഷലിപ്തമാക്കിയന്ന്
മതമാണ് വലുതെന്നഹങ്കരിച്ചോർ
മാനുഷമൂല്യം മറന്നനാളിൽ
മാനവനായിട്ടവതരിച്ചൊരു ഗുരു
ധാത്രിയെ ശോഭിതമാക്കിടാനും
ജാതിവ്യവസ്ഥയെ തച്ചുടച്ചു
പാമരനൊപ്പം നടന്നനാളും
ഒരുജാതി ഒരുമതമെന്നുചൊല്ലി
ഒരു ദൈവമെന്നതും മന്ത്രമാക്കി
മനുഷ്യനെന്നുള്ളതാണെന്റെ മതം
മാറ്റുവിൻ നിങ്ങടെ മാനസ്സവും
ഗുരുവിൻ വചനമതേറ്റിയവർ
നാളിലായ് നാടിനെ തൊട്ടുണർത്തി.

ശ്രീനിവാസൻ വിതുര

By ivayana