രചന : സുജ ശ്രീധർ✍

രാരീ രാരീ..രാരീരം രാരോ…
രാരീ രാരോ..രാരാരീരോ…(2)
അമ്മതൻ മാറിലെ പൊന്നിളം ചൂടേറ്റ്..
അമ്മടിത്തട്ടിൽ കിടന്നു കൊണ്ട്…
അമ്മേടമൃതാകെ നൊട്ടി നുണഞ്ഞിട്ട്…
കള്ളക്കണ്ണാലൊന്ന് നോക്കും നേരം…
വാരിയെടുത്തെന്നെ ലാളിച്ചു കൊണ്ടമ്മ….
താരാട്ട് പാടിയുറക്കിടുന്നു..
രാരീ രാരീ..രാരീരം രാരോ…
കണ്ണേ ഉറങ്ങെൻറെ പൊന്നു മകളെ…..

പിച്ചനടന്നപ്പോൾ കാൽതെന്നി വീണ ഞാൻ….
ഒച്ചത്തിൽ വാവിട്ടു കേണ നേരം..
വാരിയെടുത്തെന്നെ സാന്ത്വനിപ്പിച്ചമ്മ
താതൻറെ നെഞ്ചിൽ കിടത്തിയല്ലൊ…
രാരീ രാരീ..രാരീരം രാരോ…
അച്ഛൻറെ മാറത്ത് ചാഞ്ഞുറങ്ങ്…..

ഇന്നു ഞാൻ നെഞ്ചകം നീറിയുറങ്ങാതെ..
കൺമിഴിച്ചോർത്തു കിടക്കും നേരം..
പുഞ്ചിരിതൂകിയാ ചിത്രത്തിൽ നിന്നമ്മ
കണ്ണുഴിഞ്ഞെന്നെ തഴുകിയെന്നോ….
രാരീ രാരീ..രാരീരം രാരോ…
നന്നായുറങ്ങെൻറെ പൊന്നു മകളെ…

ഇമ്മട്ടിലെന്നെ തനിച്ചാക്കി പോകുവാൻ
എന്തപരാധം ഞാൻ,ചെയ്തെൻറയമ്മെ
പണ്ടത്തെ താരാട്ട് ഇന്നമ്മ മൂളിയാൽ കണ്ണുകൾ
പൂട്ടിയുറങ്ങിടാമേ..(2)
രാരീ രാരീ..രാരീരം രാരോ…
രാരീ രാരോ..രാരാ രീരോ…(2)

By ivayana