ഞാറുനടാൻ പോകാം പോകാംപെണ്ണുങ്ങളെ
ഈ നാട് ധാന്യത്താൽ സമൃദ്ധമാകട്ടെ
വയലൊരുക്കിയ ആണുങ്ങൾ കൂട്ടിനുണ്ട്
നമുക്കൊന്നായ് പാടാം സംഘടിക്കാം
ഈ മണ്ണിനെ മാത്രം സാക്ഷിയാക്കാം

ദുരിതപർവ്വം കഴിഞ്ഞു പോയ്‌ എന്നി
രുന്നാലും
അലസതയെ ഈ നാട്ടിൽ പൊറുപ്പിക്കല്ലേ
നമ്മെയുണർത്തിയവർ തന്ന സമ്മാനം
നമ്മെയൊരുക്കിയവർ ചെയ്ത പുണ്യങ്ങൾ
എല്ലാം ഇവിടെ ശാശ്വതമാക്കാൻ
നമുക്കൊന്നായ് തീരാം സംഘടിക്കാം
ഈ മണ്ണിനെ മാത്രം സാക്ഷിയാക്കാം

ആഗോള സാമ്പത്തിക ഭീമൻമാരുടെ
പണക്കൊതിക്ക് തിരിച്ചടി സംഭവിക്കണം
നമ്മെ പഠിപ്പിച്ചവർ ചെയ്ത കാര്യങ്ങൾ
നമ്മെ വളർത്തിയവർ നെയ്ത സ്വപ്നങ്ങൾ
ആദ്യാവസാനം നിലനിൽക്കുവാൻ
ഈ മണ്ണിനെ മാത്രം സാക്ഷിയാക്കാം

ഷാജി വെൺമണി

By ivayana