രചന : സാബു കൃഷ്ണൻ ✍

ഒരു രാഷ്ട്രംരൂപപ്പെടുന്നതിന്റെ
ഏറ്റവും ഉദാത്തമായ ദർശനമാണ് റിപ്പബ്ലിക്. റിപ്പബ്ലിക് മനുഷ്യ മനസ്സിന്റെയും ചിന്തയുടെയും സമഗ്രഭാവനയാണ്.സ്നേഹവും സൗഹാർദ്ദവും സാഹോദര്യവുമാണ് അതിന്റെ വിചാര ധാര.

മനുഷ്യാസ്ഥിത്വത്തിന്റെ വിശാല വീക്ഷണം. ഭരണഘടന നൽകുന്ന സുരക്ഷയുംസമാധാനവുമാണ് റിപ്പബ്ലിക്കിന്റെ കർത്തവ്യതാ ബോധം. മുഴുവൻ മനുഷ്യരോടുള്ള തുല്യനീതി. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരമ്മരാണ് എന്ന ഉറപ്പാണ്റിപ്പബ്ലിക് മുന്നോട്ടു വെക്കുന്നത്.


നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നടന്നടുത്ത അനേകായിരംനിണമണിഞ്ഞ കാൽപ്പാടുകളുണ്ട്.ചോരയും കണ്ണീരും കൊണ്ട്‌ കെട്ടിപ്പെടുത്തതാണ് നമ്മുടെ രാഷ്ട്ര ചൈതന്യം.75 വർഷത്തെ യാത്രയിൽ നമ്മൾ എവിടെ എത്തിഎന്നുള്ളതൊരു കടങ്കഥയാണ്. രാഷ്ട്രശില്പികളെ വിസ്മരിച്ചുകൊണ്ട്, അവരുയർത്തിയ ആശയങ്ങളും സന്ദേശങ്ങളും അവഗണിച്ച് കൊണ്ട്‌ നമ്മൾ നടത്തുന്ന ഈ റിപ്പബ്ലിക്കൻ യാത്ര അർത്ഥ പൂർണ്ണമല്ല. ഗാന്ധിയാണ് ഈ ലോകത്തിന്റെയശസ്സ്. ഗാന്ധിജിപകർന്നു തന്ന മൂല്യങ്ങ
ളും സൻദേശങ്ങളും തിരസ്കരിക്കപ്പെടുന്നതിന്‌ ബോധപൂർവ്വംപ്രചാര വേല നടക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്നാം കടന്നു പോകുന്നത്.മഹാത്മാവിനെതമസ്കരിച്ച് കൊണ്ടുള്ള ഒരു റിപ്പബ്ലിക്കൻ ബോധവും നീതിയർഘിക്കുന്നേയില്ല.


നമ്മൾ നെയ്തെടുത്തനമ്മുടെ സ്വപ്നമാണ് നമ്മുടെ പതാകഅത് രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രതീകമാണ്, ആദർശ സൂചികയാണ്, ഐക്യബോധമാണ്, ത്രിവർണ്ണങ്ങളുടെ ബഹുസ്വരത. ക്ഷത്രിയ ധർമ്മം യുദ്ധമെങ്കിൽകലിംഗയിൽ ചോരപ്പുഴകണ്ട് ആയുധമുപേക്ഷിച്ച രാജാവാണ് അശോകൻ
അശോകൻ മുന്നിൽ കണ്ട വെളിച്ചംബുദ്ധപൂർണ്ണിമയായിരുന്നു. സമാധാനത്തിന്റെ ദേവദൂതന്റെ നീണ്ട യാത്രാപഥംതേടി അശോകൻ അലഞ്ഞു. റാഞ്ചിയിൽ പണിത സ്തൂപം ഭാരതത്തിന്റെ ആത്മാവിൽ ഉറപ്പിച്ച വിശുദ്ധോദാരമായ ധർമ്മ ധ്വജമാണ്. മനുഷ്യത്ത്വത്തിന്റെ മഹനീയ ബിംബ കല്പനയാണ്.


നമ്മുടെ ധ്വജവും സ്തൂപവും കേവലംഒരു കാഴ്ച വസ്തു എന്നതിനപ്പുറംനൂറ്റി നാൽപ്പതു കോടി ജനങ്ങളുടെ ജീവിത വീക്ഷണത്തെ പ്രതിബിംബിപ്പിക്കുന്നു.
അശോക സ്തംഭം ഭാരതീയ സംസ്കാരത്തിന്റെയും സൗഹാർദ്ധ വിചാരത്തിന്റെയും ആധാര ശിലയാണ്. “സത്യമേവ ജയതേ ” എന്നത് ഭാരതീയതയുടെ ഉദാത്തആദർശമാണ്.ധർമ്മം,നീതി,ദയ,കരുണ,സാഹോദര്യം, ഇതാണ് രാജ്യത്തിന്റെപരമ സത്ത. അതാണ് റിപ്പബ്ലിക്കിനെപറ്റിയുള്ള ചിന്ത ദൃഢതരമാക്കുന്നത്.


ശോകമില്ലാത്തൻ അശോകൻ എന്നാണ്അശോകൻ എന്ന വാക്കിന്റെ അർത്ഥം.
മനുഷ്യരിൽ ശോകമില്ലാതാക്കലാണ്ഒരു റിപ്പബ്ലിക്കിന്റെ സ്വപ്നവുംലക്ഷ്യവും.
ബഹുകോടികൾശോകമൂകരായികഴിയുമ്പോൾ ഒരു നവഭരതത്തിന് വേണ്ടി ,മതേതര ഭാരതത്തിനു വേണ്ടിതുല്യവകാശങ്ങളുംനീതിയുമുള്ള ഒരുവിശാല ഐക്യത്തിന് വേണ്ടി, പട്ടിണിയുംദാരിദ്ര്യവും നിലവിളിയുംകൊലവിളിയുംകണ്ണീരുമില്ലാത്ത ഭാരതത്തിന് വേണ്ടിഒരു ദൃഢ പ്രതിജ്ഞയിലൂടെ നമുക്ക്
നമ്മുടെ റിപ്പബ്ലിക്ദിന സന്ദേശംകൈമാറാം. ജയ് ഹിന്ദ്‌.

സാബു കൃഷ്ണൻ

By ivayana