അവലോകനം : അഫ്സൽ ബഷീർ തൃക്കോമല ✍

കേരളത്തിൽ വാർത്താ ചാനലിൽ ചർച്ചക്കെത്തുന്ന വലിയ അറിവുള്ള ഒരു രാഷ്ട്രീയ നിരീക്ഷക സഹയാത്രികൻ കഴിഞ്ഞ ദിവസം മുഖ്യധാരാ മാധ്യമങ്ങളിലെ നിരീക്ഷക വേഷം അഴിച്ചു വെക്കുന്നു. കാരണങ്ങൾ ഇനി ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക .മാത്രമല്ല തന്റെ സ്വന്തം സ്ഥാപനത്തിൽ താൻ അനുകൂലമായി പറയുന്ന രാഷ്ട്രീയ പാർട്ടി ഒഴിച്ചുള്ളവർ വ്യാപക പ്രചാരണം നടത്തി തന്റെ വിദ്യാഭ്യാസ സ്ഥാപനം പൂട്ടിക്കാൻ ശ്രമിക്കുന്നു .സർക്കാരുദ്യോഗം രാജി വെച്ചിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചതെന്നും വെളി പെടുത്തുന്നു .


അദ്ദേഹത്തിന്റെ തീരുമാനത്തെ കേരളത്തിന്റെ പൊതു
സമൂഹം ഏതു അർത്ഥത്തിൽ കാണും എന്നതല്ല ഒരു ജോലിയുമില്ലാത്തവരാണ് ചാനൽ ചർച്ചയിൽ എത്തുന്നതെന്ന് പരോക്ഷമായി പറഞ്ഞതാണോ ?
നമ്മുടെ നാട്ടിൽ സമൂഹ മാധ്യമങ്ങളുടെ കടന്നു വരവോടെ ടെലിവിഷൻ
പരിപാടികൾ കാണുന്നവരുടെ എണ്ണം നേര്പകുതിയിലധികം കുറഞ്ഞിട്ടുണ്ട് .കൂടാതെ ജീവിതത്തിന്റെ വേഗതയിൽ സമയമെടുത്ത് ഇത്തരം പരിപാടികളും വാർത്ത അവലോകങ്ങളും കാണുന്നവർ എത്രയുണ്ടെന്നതും അന്വഷിക്കേണ്ടതുണ്ട് .
ഇക്കാലത്തു വാർത്താ ചാനലുകൾ എത്രമാത്രം നിലവാരം പുലർത്തുന്നു എന്നതിനപ്പുറം പല വാർത്തകളും വ്യജമാണെന്നും വാർത്തക്കുവേണ്ടി വാർത്തകൾ ഉണ്ടാക്കുന്നു എന്നതും നാല് പേരെ തരപ്പെടുത്തി യാതൊരു സാമൂഹിക അവബോധമോ സദാചാര ബോധമോ സാംസ്കാരിക നിലവാരമോ ഇല്ലാതെ എതിരാളികളെ ഏറ്റവും മോശം ഭാഷയിൽ അപമാനിക്കാനോ മാനസികമായി തകർക്കാനോ മത്സരിക്കുന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്യത്തിനിടയിലാണ് മേല്പറഞ്ഞ നിരീക്ഷകന്റെ തീരുമാനത്തിന്റെ പ്രസക്തി .


ചാനൽ റേറ്റിങ്ങിനുള്ള കുറുക്കു വഴിയും പക്ഷം പിടിക്കാനുള്ള വ്യഗ്രതയും ഇത്തരം വാർത്ത അവലോകനങ്ങൾ സമൂഹത്തിൽ മോശം സന്ദേശങ്ങൾക്ക് മാത്രമേ വഴി വെക്കൂ .വര്ഷങ്ങളായി അവിഹിത ബന്ധങ്ങളുടെയും കുടുംബത്തിൽ എങ്ങനെ അന്ധച്ചദ്രം ഉണ്ടാക്കാമെന്ന് സാധാരണ അമ്മായി അമ്മമാരെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ടീവി സീരിയലുകളെക്കാൾ പതിന്മടങ്ങു തെറ്റായ സന്ദേശങ്ങൾ നൽകി കൊണ്ടിരിക്കുന്ന ഭൂരിപക്ഷം വാർത്താ അവതരണങ്ങളും വലിയ സാമൂഹിക പ്രശ്നമായി മാറുന്നു .


ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പടെ ജാതി മത വർണ്ണ
വർഗ്ഗ ചിന്തകളും അതിൽ വേതന രഹിത ജോലി ചെയ്യാൻ ഉൾപ്പടെ ജാതി
നോക്കി നിയമിക്കുകയും തങ്ങളുടെ എഡിറ്റോറിയൽ ബോർഡ് പൂർണ്ണമായും റാൻ
മൂളികളാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന തരത്തിൽ പത്രപ്രവർത്തക മേഖലകൾ മലീമസമാകുമ്പോൾ ജനാധിപത്യത്തിന്റെ നാലാം തൂണ്പൂർണ്ണമായും അപ്രസക്ത മാകുന്നു .

ഫേസ്ബുക് പോലുള്ള സമൂഹമാധ്യമങ്ങളിൽ നിർഭയം എഴുതുന്നവരോ
സംസാരിക്കുന്നവരോ ആണ് ഇപ്പോൾനിഷ്പക്ഷർ എന്ന് കരുതാവുന്നവർ .


കക്ഷി രാഷ്ട്രീയ രംഗത്തുള്ളവർക്ക് പരസ്പരം കലഹിക്കാൻ നല്ലൊരു വേദിയായി വാർത്ത ചാനൽ അവതരണങ്ങൾ മാറിക്കോട്ടെ .പക്ഷെ മറ്റു സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മത രംഗത്തുള്ളവർ ഇക്കൂട്ടരോട് അകലം പാലിക്കുന്നതാണ് നല്ലത് .കാരണം കേരളത്തെ കലുഷിതമാക്കി നിർത്താനുള്ള ഇക്കൂട്ടരുടെ ശ്രമം പരാജയപ്പെടുത്താൻ അത് കൊണ്ട് സാധിക്കും .


ഇന്ത്യ മഹാരാജ്യത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ നിരവധി മഹാ മനീഷികൾ ബാക്കി വെച്ച മാധ്യമസംസ്കാരം എന്നെങ്കിലും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം. .

അഫ്സൽ ബഷീർ തൃക്കോമല

By ivayana