രചന : ഹാരിസ് ഖാൻ ✍

ഇതും ഇതിലപ്പുറവും ചാടി കടന്നോനാണീ കെ കെ ജോസഫ്
വേണേൽ അരമണിക്കൂർ മുന്നെ പുറപ്പെടാം
എന്താ നിൻെറ വിഷമം?
എൻെറ പേര് ബാലകൃഷ്ണൻ..
അതാ നിൻെറ വിഷമം?
ഇവിടത്തെ കരയോഗത്തിൻെറ സ്വീകരണം കഴിഞ്ഞിട്ടേ ഇനി വേറെ സ്വീകരണമുള്ളൂ..
ഏത്, ഞാൻ കരയോഗം പ്രസിഡണ്ടായിട്ടുള്ള ഈ…
യെന്നെ തല്ലിയത് ഒരു കൃസ്ത്യാനി നായരെ തല്ലിയതായി ഞാനെട്ക്ക്ണില്ല്യാ ഒരു കൂട്ടുകാരൻ കൂട്ട്കാരനെ തല്ലി അത്രന്ന്യെ…
സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിന് അനുസരണ വളരെ വളരെ നല്ലതാണ്…
ഞാൻ ഊഹിച്ചതാണ് സാർ..
താനങ്ങിനെ ഊഹിക്കേണ്ടാ, ഊഹിക്കാനിവിടെ പോലീസുണ്ട്…
അതെന്താ നെനക്ക് ചോറ് വേണ്ടാത്തേ…ചോറ്ന്നെന്നല്ലേ ഞാൻ പറഞ്ഞത്..
താനിവിടെ കെടന്ന് ക്ഷ ഞ്ഞ ച്ച ഝ വരക്ക്യും..
പോലീസ്കാരനെ കൊരങ്ങാന്ന് വിളിച്ചാലല്ലേ കൊഴപ്പള്ളൂ കൊരങ്ങനെ പോലീസ്കാരാന്ന് വിളിച്ചാ കൊഴപ്പണ്ടാ…
തോന്നക്കൽ പഞ്ചായത്തിലെ ഓരോ അരിയും ഞാൻ പെറുക്കിയെടുത്തു…
ചേട്ടൻ കൃസ്ത്യാനിയാണോ..?
അറിഞ്ഞിട്ടെന്തിനാ കുരിശ് തറക്കാനാ..?
നിത്യ ജീവിതത്തിൽ അദ്ദേഹത്തിൻെറ ഏതേലും വാക്കുകൾ സ്മരിക്കാതെ മലയാളി ജീവിതം കടന്ന് പോയിട്ടുണ്ടാവില്ല…
തമാശകൾക്കിടയിലും നമ്മൾ യഥാർത്ഥ ജീവിതത്തിൽ കാണ്ടിട്ടുള്ള തരം വില്ലനെ അദ്ദേഹമാണ് സിനിമയിൽ അവതരിപ്പിച്ച് വിജയിപ്പിച്ചത് കേളി,കതോട് കാതോരം, പൊൻമുട്ടയിടുന്ന താറാവ് എന്നീ സിനിമകൾ ഓർക്കുക. കൂടെ മിഥുനത്തിലെ കുറുപ്പ് എന്ന ഒന്നിലും കുലുങ്ങാത്ത വ്യത്യസ്ത കഥാപാത്രവും.
ഏറ്റവും ഇഷ്ടമുള്ള കൊമേഡിയൻ ആരെന്ന് ചേദിച്ചാൽ അതെന്നും ഇന്നസെൻറ് തന്നെയായിരുന്നു. റാംജി റാവൂ സ്പീക്കിങിലെ ക്ലൈമാക്സിലെ പൊരിഞ്ഞ അടിക്കിടയിലും വീണു കിട്ടിയ വില്ലൻെറ തോക്കെടുത്ത് “ഒരു തോക്ക് വീണു കിട്ടിയിട്ടുണ്ട് അവസാനം തോക്ക് കള്ളാന്ന് വിളിക്കരുത് “എന്ന് പറയുന്ന ആ ഇന്നസെൻസും തമാശയും അദ്ദേഹം സിനിമയിലും ജീവിതത്തിലും ഒരു പോലെ പുലർത്തി…
പ്രണാമം ♥

By ivayana