രചന : മധു നമ്പ്യാർ, മാതമംഗലം

നോവിന്റെ നോവിലും നിനവുകൾ
പോലവ നിത്യ വിസ്‌മൃതിയിൽ!
ആണ്ടുപോം നിശ്ചയം മലയാള
മണ്ണിന്റെ വിചിത്രങ്ങളാം മനോ-
വ്യാപാരങ്ങളിൽ ഒന്നു മാത്രമായ്!

നിരാകാരമില്ലാതെ നിയമം
നിത്യവൃത്തിയിൽ മുഴുകവേ
മുനിഞ്ഞു കത്തുന്ന വിളക്കും
പയ്യെ കെട്ടു പോകും നിശ്ചയം!

നിലവിളികളിലെ ഉൾവിളികൾ
കാണാതെ കാവ്യ സപര്യപോൽ
കാലത്തിന്നൊരേടിൽ വെറും
നോവായി മാറുന്ന വന്ദനകൾ
വൃത്താന്തങ്ങളായവ നാലു നാൾ മാത്രം!

എത്ര വിധികൾ പകർന്നിട്ടും, അന്തി
ചർച്ചകളിൽ ആവേശം പൂണ്ടിട്ടും
കൃത്യമായി കരുതലുകളെവിടെയെൻ
കേരളമേ, കേളികൂട്ടുണരുന്ന നഭസ്സിൽ!

അലിഞ്ഞുവോ ആദർശ ചിന്തകൾ
പ്രബുദ്ധതയിൽ എന്റെ മലയാളമേ.
നോവിന്റെ വന്ദനകൾ വരാതിരിക്കു-
വാൻ എന്ത് ചെയ്യേണം ചൊൽക നീ-
യെന്റ കേരളമേ കാതോർത്തിരിപ്പൂ!

മധു നമ്പ്യാർ, മാതമംഗലം

By ivayana