രചന : ബീഗം✍

പിണക്കം
ഉരുണ്ടുകൂടിയ
കാർമേഘങ്ങൾ
പെയ്തൊഴിഞ്ഞപ്പോൾ
തീ പിടിച്ച ചിന്തകൾ
ആറിത്തണുത്തു
പിണങ്ങി
ഇറങ്ങുമ്പോഴെല്ലാം
പിൻവിളിക്കായ്
കാതോർത്തെങ്കിലും
തോൽവിയുടെ മേലാപ്പ്
അണിയാൻ വിമുഖത കാട്ടി
വരികളിൽ തീർത്ത
കൊച്ചു കൂരക്കുള്ളിൽ
കഴിഞ്ഞപ്പോഴും
മറു വരികളുടെ
ഹർമ്മൃങ്ങൾ തീർത്ത്
പരാജയപ്പെടുത്തി
അവഗണനകളെ
കൂടുതൽ
അവഗണിക്കാൻ
പഠിച്ചപ്പോൾ
പിണക്കത്തിന്
ലഹരി കൂടി
പെയ്തൊഴിയാനിടം
കൊടുക്കാതെ
മൗനത്തിൻ്റെ ഭാഷ
കടമെടുത്തു
അനുവാദമില്ലാതെ
കടന്നു വന്ന തോന്നലുകളെ
പൊടിപ്പും തൊങ്ങലും
വെച്ച് മോടി കൂട്ടാൻ ശ്രമിച്ചു
മൗനത്തിൻ്റെ വിത്ത്
വിതച്ചപ്പോൾ
അസ്വസ്ഥതയുടെ
മുള പൊട്ടി
ദേഷ്യത്തിൻ്റെ ഊടുവഴികൾ പിന്തുടരുമ്പോഴും
കണ്ണീർ പെയ്ത്ത്
മാർഗ്ഗ വിഘ്നമായത്
വേരു പോൽ പടർന്ന
കൊണ്ടായിരിക്കാം
ഈ മരം വളർന്നു
പന്തലിക്കാൻ
ഉരുണ്ടുകൂടിയ
കാർമേഘങ്ങൾ
പെയ്തു തോർന്നേ പറ്റൂ.

By ivayana