രചന : ശ്രീകുമാർ എം പി✍

“ചന്ദനത്തിൽ കടഞ്ഞെടുത്തൊരു
ചാരുശില്പം പോലെ
എന്തിതിങ്ങനെയവിടെ നില്പൂ
ചന്ദ്രശോഭ തൂകി ?”
” ചേലെഴും നല്ല ചെമ്പരത്തിപ്പൂ
നിന്റെ വേലിക്കൽ കണ്ടു
ഒന്നു നുള്ളാനാശ തോന്നി
മെല്ലെയങ്ങനെ വന്നു.
ചന്തമേറുമീ പൂവുകളെ
തൊട്ടുരുമ്മി നിന്നാൽ
ചെന്തീ വന്നു വീഴുകിലു
മറിയുകില്ല പൊന്നെ .”
” ചെമ്പരത്തിപ്പൂക്കൾ നുള്ളി
മെല്ലെയെന്റെയുള്ളം
കവർന്നുള്ളിൽ കയറിവന്നാൽ
കള്ളനുള്ളിലാകും
ചെമ്പരത്തിപ്പൂക്കൾ കൊണ്ടൊരു
കൽത്തുറുങ്കു തീർക്കും
ചെമ്പകപ്പൂമാരിയുടെ
ഇടവപ്പാതി പെയ്യും !”

ശ്രീകുമാർ എം പി

By ivayana