രചന : ജിനി വിനോദ് ✍

ആരോരുമറിയാതെ
മനസ്സകക്കോണിലായ്
ഒരായിരംകിനാവുകൾ
ഒളിപ്പിച്ചുവച്ചു
നിറങ്ങളൊക്കെയും
ചേർത്തു വരച്ചൊരു
സുന്ദര രൂപമായതുള്ളിൽ
തെളിഞ്ഞു നിന്നു
സങ്കല്പ സൗഗന്ധികത്തിലെ
തളിരുകളനുദിനം
അഴകോടെ മൊട്ടിട്ടു വന്നു
പൊൻമണി ചെപ്പിലെ
മുത്തുപോലതുള്ളം
നിറഞ്ഞു തുളുമ്പി നിൽക്കേ
സ്വപ്നങ്ങൾക്കൊക്കെയും
അല്പായുസ്സാണെ ന്ന്
കാലം പതുക്കെ പറഞ്ഞു തന്നു
നിനയ്ക്കാത്ത നേരത്ത്
പെയ്യ്‌തൊരു പെരുമഴ
ഇളംകതിർത്തണ്ടിന്റെ
നെഞ്ചകം കീറിമുറിച്ചപോലെ
മോഹങ്ങളൊക്കെയും
പാഴ്ക്കിനാവായിട്ട്
നോവുകൾ തന്നെങ്ങോ
മറഞ്ഞു പോയി
🖤

ജിനി വിനോദ്

By ivayana