കുറുങ്ങാട്ട് വിജയൻ ✍

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധമെന്നുപറഞ്ഞ്…..
മലയാളത്തിന്‍റെ നിളയില്‍ നീരാടുവാന്‍ വന്ന പൂന്തിങ്കള്‍…
മലയാളത്തിന്‍റെ മാണിക്യവീണ……
മലയാളത്തിന്‍റെ ശരദിന്ദു മലര്‍ദീപനാളം..
മലയാളത്തിന്‍റെ മഞ്ഞള്‍ പ്രസാദം…..
മാരിവില്ലിന്‍ തേന്‍മലര്‍ മാഞ്ഞുപോകില്ല…..
രക്തശോഭമാം ആയിരം കിനാക്കളും പോയ്മറയില്ല…..
ഓര്‍മ്മകള്‍ മേയുന്ന ഈ തിരുമുറ്റത്ത് ഒരുവട്ടമല്ല ആയിരം വട്ടം കാവ്യവസന്തമായി പ്രിയകവി മലയാളിയുടെ മനസ്സില്‍ നിറഞ്ഞു നില്ക്കും …
കൊത്തിക്കൊറിച്ചവരികളെല്ലാം ഹൃദയത്തില്‍ തറച്ച ആ പക്ഷിയെങ്ങോ പറന്നു പോയ്…
താപം നിലച്ചാലും നാദം നിലയ്ക്കാത്ത നാദബ്രഹ്മം പോലെ..
‘ആരോടു യാത്ര പറയേണ്ടു ഞാന്‍’ എന്നുപാടിയ കവി…
‘എന്റെ സൂര്യന്‍ എരിഞ്ഞടങ്ങിയീ സന്ധ്യതന്‍ സ്വര്‍ണ്ണമേടയും’ എന്നുപാടിയ കവി..
മേഘമായ് മേഘരാഗമായ് ആരേയും ഭാവഗായകരാക്കാന്‍ എന്നും ഇവിടെ ഉണ്ടാകും ദീപ്തമായ ഓര്‍മ്മകളില്‍!
കാലത്തിന്‍റെ കല്പടവുകളില്‍ പ്രിയ കവിയുടെ കവിതകളും ഗാനങ്ങളും കവിയുടെ കാല്‍മുദ്രയായി എന്നും നമ്മോടൊപ്പമുണ്ടാകും!!

കുറുങ്ങാട്ട് വിജയൻ

By ivayana