രചന : ജയരാജ്‌ പുതുമഠം.✍

അഴിമതിയുടെ പുതിയ പരിപ്രേക്ഷ്യങ്ങളുമായി പൊട്ടിവിടരുന്ന കൊച്ചുകേരളം കൗതുക കഥകളുടെ ചെപ്പുകൾ കിലുക്കിക്കൊണ്ടാണ് ഇപ്പോൾ പുലരികളെ ധന്യമാക്കുന്നത്.
നോട്ടുകെട്ടുകളിൽ മാത്രമല്ല, കൊടംപുളിയിലും നറുതേനിലും തുടങ്ങി “ഈശാവാസ്യം ഇദംസർവ്വം”എന്ന ഉപനിഷത് സൂക്തങ്ങളെ മനസ്സാ വരിച്ച് ഋഷി തുല്യമായ നിഷ്ഠകളോടെ കൈക്കൂലി സ്വീകരിച്ച് പൊതുസേവനം നടത്തിക്കൊണ്ടിരുന്ന പാലക്കയം വില്ലേജിലെ ഫീൽഡ് അസിസ്റ്റന്റ് ‘പാവം സുരേഷ്’ പിടിയിലായിരിക്കുന്നു.
സർക്കാർ ഉദ്യോഗം നേടിയ പലരും കലാകാലങ്ങളായി തുടർന്നിരുന്നതും, ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നതുമായ ഒരു വൻ സമാന്തര ശ്രുംഖലയുടെ ചെറിയൊരു കണ്ണികൂടി പിടിയ്ക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമേ ഈ പിടിയ്ക്കപ്പെടലിലൂടെ നാം മനസ്സിലാക്കേണ്ടതുള്ളൂ.
അഴിമതിയിൽ ഡോക്ടറേറ്റ് എടുത്തവരുടെ പ്രത്യേക ഭൂമികകൾ സംരക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥ ഗുണ്ടായിസം നൃത്തമാടുന്ന നിലവിലെ ജനാധിപത്യ സംവിധാനത്തിൽ ഇതിന് ഔഷധം ഉണ്ടാകുമെന്ന് നമുക്ക് കരുതാനാകില്ല.

By ivayana