രചന : അജിത് പൂന്തോട്ടം✍

നിങ്ങളൊരു പ്രണയ സ്മാരകമാണ്!!
ഏതൊക്കയോ പ്രണയങ്ങളുടെ
ചലിയ്ക്കുന്ന സ്മാരകം !!
നിങ്ങളുടെയുള്ളിലും
ഒരു നൂറ് പ്രണയ-
കുഞ്ഞുങ്ങളെങ്കിലും
പിറന്നുവീണിട്ടുണ്ടാവണം !
” പേര് ” വിളിക്കും മുമ്പേ
ജീവനറ്റു പോയതു മുതൽ
മരണപ്പെട്ടതുവരെയങ്ങനെ –
യങ്ങനെ ഒരുപാട്
പ്രണയങ്ങൾ !!!
പ്രണയത്തിന് പൊതുവേ –
ആത്മഹത്യയാണിഷ്ടം;
പിന്നെ “ബന്ധുക്കൾ ” നടത്തും
കൊടും കൊലപാതകങ്ങൾ ;
പ്രണയ മരണത്തിന്റെ
“പോസ്റ്റുമോർട്ടം ” റിപ്പോർട്ടിൽ
വെട്ടലുകളും ,തിരുത്തലുകളും –
മാത്രമാവുന്നു; പിന്നെ
പ്രണയം പിറന്ന ഹൃദയം
ശ്മശാന ഭൂമിയാവുന്നു.
ചിതയൊടുങ്ങിയൊടുവിൽ
ചാരത്തിൽ നിന്ന്
വീണ്ടുമൊരു പ്രണയം –
പിറക്കുന്നു ,
വീണ്ടും –
മരിയ്ക്കാനായി മാത്രം !!!

By ivayana