രചന : ശ്രീനിവാസൻ വിതുര✍

നസ്സിൽനിറഞ്ഞൊരായീണമെല്ലാം
വരികളായിന്നു കുറിച്ചുവച്ചു
ജീവിത വീഥിയിൽ പെയ്തൊഴിഞ്ഞ
ആമഴക്കാലവുമോർത്തെടുത്തു
വാഴയിലയിൻ മറപിടിച്ച്
വിദ്യാലയത്തിലായ് പോയനേരം
പാതിനനഞ്ഞൊരാ വസ്ത്രവുമായി
കുളിരേറ്റിരുന്നു പഠിച്ചകാലം
പുത്തനുടുപ്പും ഒരുകുടയും
കിട്ടുവാനായി കൊതിച്ചകാലം
പാഠം പകർത്താൻ കഴിഞ്ഞിടാതെ
തല്ലേറെവാങ്ങിയിരുന്നകാലം
ചൂരൽവടിയുടെ ചൂടതോർത്ത്
പിന്നിലെ ബെഞ്ചിലിരുന്ന നാളും
പെരുമഴ പെയ്യുന്നനേരമെല്ലാം
ചിത്തത്തിലോർമ്മകൾ പെയ്തിറങ്ങും.

ശ്രീനിവാസൻ വിതുര

By ivayana