രചന : ജോയ് നെടിയാലി മോളേൽ ✍

സ്വേച്ഛാധിപതികൾതൻ ധാർഷ്ട്യത്തികട്ടലിൽ-
വമിപ്പിച്ചു വെച്ചുവീയുദ്ധ സന്നാഹങ്ങൾ!
എന്തേയവർ സ്വയം തറ്റുടുത്തിപ്പട-
നിലത്തേയ്ക്കിറങ്ങി ദ്വന്ദ്വയുദ്ധങ്ങൾ നടത്തുവതില്ല?
ശൂരത കാട്ടി മുടിച്ചിടും നാടുക-
ളെന്നാൽ ശമിക്കുമഹന്തയധിപർക്കും!
അലസിപ്പിരിഞ്ഞൊരാ പ്രണയത്തിനേറ്റ-
യഗാധമാം മുറിവുപോ-
ലൊരിക്കലും ചേർത്തുവെച്ചീടാൻ കഴിയാ-
തുടഞ്ഞ സ്ഫടികങ്ങൾപോലെയും,
യുദ്ധമുഖങ്ങൾ വികൃതമാണെപ്പൊഴും!
ഹിറ്റ്ലർ മുസോളനി അക്ബർ അശോക-
നിവരൊക്കെ ചിറകെട്ടി-രണത്തിൽ നിണത്താൽ!
മാരിയിൽ ലോകം സഹിച്ചേറെ ദുരിതങ്ങൾ-
വിട്ടുപിരിഞ്ഞുതന്നുറ്റവരുടയോരെ,
എന്നിട്ടുമീയുദ്ധ മെന്തിന്നറുതിയോ?!
ചതിച്ചുവാ ദശാസനെ രാമൻ വധിച്ചു,
പാണ്ഡവർ കൗരവർ ചത്തൊടുങ്ങി,
ഇന്നും പ്രതിധ്വനിച്ചീടുന്നു കുരുക്ഷേത്രഭൂമിയിൽ,
“യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത,
അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം”!
എന്നാലുമായിരം ഗന്ധാരി കേഴുന്നു മൂകമായ്,
യുദ്ധക്കളത്തിൽ മരിച്ചതൻ മക്കളെയോർത്തിട്ട്!
ചക്രഗദാധരനെത്രകണ്ടാകിലും-
ഗാന്ധാരി ശാപം മറികടന്നീടുമോ!?
യുദ്ധം രചിക്കുവോർക്കെന്നുമാശ്ശാപമായ്-
മൂലം നശിച്ചു മുടിഞ്ഞിടുമെദുകുലമെന്നപോൽ!
****

By ivayana