രചന : രാജീവ് ചേമഞ്ചേരി✍

മരച്ചില്ലയുണങ്ങിയടർന്നു-
മനോഹരമാം കിളിക്കൂട് തകർന്നു!
മനോനില തെറ്റിയ കിളികൾ കരഞ്ഞു!
മാരുതൻ പിന്നെയും താണ്ഡവമാടി?

മധുരമാം സ്വപ്നങ്ങൾ നെയ്ത് കൂട്ടിയ-
മൃദുലോല മോഹങ്ങൾ വിട പറഞ്ഞു!
മഹാവിപത്തിൻ വഴികളൊരുക്കീടാൻ –
മോടിപിടിപ്പിക്കും രാജപാതയ്ക്കരികിൽ!

മാറ്റങ്ങൾ വികസനവിജയഗാഥയാവുമ്പോൾ
മൂകരായ് ഉരിയാടാനാവാതെയിന്ന് നില്പൂ!
മണ്ണിൽ പതിച്ചീടുമീ കണ്ണീർ പുഴയുടെ ചൂടിൽ-
മാർഗ്ഗം നശിച്ചു വലയുന്നു കിളിതൻ ജീവിതം!

മത്സരയോട്ടമൊരുക്കുന്ന വീഥിയാൽ-
മരണത്തിന്നെണ്ണമധികരിച്ചീടുമോ?
മരണമൊഴി പോൽ കിളികൾ മൊഴിഞ്ഞു –
മാറ്റുവിൻ ചട്ടങ്ങൾ മാറ്റീടണം ഞങ്ങൾക്ക് വാസസ്ഥലം???

രാജീവ് ചേമഞ്ചേരി

By ivayana