രചന : സിന്ധു ഭ൫✍

നീ പാതിപെയ്ത മഴ
ഇന്നെന്റെ കണ്ണിൽ പെയ്തുതോരുന്നുണ്ട്
നീ മു൫ വച്ച നെറ്റിയിന്ന്
പൊള്ളി വിയർക്കുന്നുണ്ട്
നീ ഇരുപ്പുറപ്പിച്ച ഹൃദയം
പൊട്ടിയടരുന്നുണ്ട്
എന്നിട്ടും
നിന്നോടുള്ള എന്റെ പ്രണയം
കടലുപോലെ ഇളകിമറിയുന്നു
കാറ്റു പോലെ വീശിയടിക്കുന്നു
ഇനി നീ അഗ്നിയാവുക..
എന്നിലാകെ പടരുക !
കത്തിയമരട്ടെ,
എന്റെ നോവിന്റെ കരിയിലകളെല്ലാം !
വെറുമൊരു ചാരമായങ്ങനെ
ഞാനീ മണ്ണിലലിയട്ടെ…
എനിക്കൊപ്പം എന്റെ പ്രണയവും
എരിഞ്ഞടങ്ങട്ടെ!
✍️🌧️

By ivayana

Leave a Reply

Your email address will not be published. Required fields are marked *

Warning: Undefined variable $checkbox_text in /home/.sites/137/site9576960/web/wp-content/plugins/comments-subscribe-checkbox/front-end/add-checkbox-to-comments.php on line 25