രചന : ഹരിദാസ് കൊടകര✍

ശുഭ്രപാച്ചോറ്റികൾ-
വന്മരങ്ങളായ് നിന്നു.
വെറുതെയിരുന്നും,
കൈ ഞൊട്ടയിട്ടും;
പരിവ്രാജകപ്പകൽ,
പശ്ചിമം നേർന്നൂ..
വനം യമിച്ചു.

തന്മയിലാഴുന്ന
പൈതൃകപ്പാനകൾ
തെന്നലായ് നീന്തി-
വന്നകമിരുന്നു.
തന്നുടൽ മായ്ക്കാതെ
ആത്മന്നു മാത്രം
ജലം വിളമ്പി.

അനുഷ്ടുപ്പ് തീർത്തതും
സ്വർഗതി നെയ്തതും
സർഗം ഉദാത്തം
വിരതി നിത്യം

By ivayana