രചന : പട്ടം ശ്രീദേവിനായർ✍

അനിയത്തി യെന്നു വിളിച്ചുയേട്ടൻ ,
ഒരു വിളിപ്പാടകലെ കാത്തുനിന്നോ ?
അരികിലായിഒരു പദനിസ്വനം …
ബാല്യത്തിൽ ഞാനെന്നുംകേൾക്കും പോലെ ,,
ഒന്ന് തിരിഞ്ഞു ഞാൻ നോക്കി എന്റെ
കണ്ണുകൾ ഈറനണിഞ്ഞുപോയി
കേട്ടുമറക്കാത്ത
മധുരശബ്ദം
എൻ കാതിൽ വീണ്ടും പ്രതിദ്ധ്വനിച്ചു …
കൊച്ചനിയത്തി നീ യെവിടെയാണ് ?
സ്വപ്നത്തിൽ നിന്നും ഉണർന്നതില്ലേ ?
അകലെയെങ്ങോ ഒരു കിളി ചിലച്ചു ..
ആ കിളിനാദമെന്റെ മനമലിച്ചു…..
കാറ്റിന്റെയല്ലത്‌ കടലിന്റേതും ….
തിരയുടേതല്ലത് ഇടിനാദവും …
അശരീരിപോലതു ഗാംഭീര്യമായ് ..
എന്നും പതിവുള്ള ആനാദബ്രഹ്മം ,,!…..

പട്ടം ശ്രീദേവിനായർ

By ivayana