രചന : ബേബി മാത്യു അടിമാലി✍

ശരിയും തെറ്റും തമ്മിൽ
വേർതിരിച്ചറിയാത്ത
മർത്യജന്മങ്ങളായ് നാം
മാറുന്ന കാലമിത്
നശ്വരമായുള്ളൊരീ
കൊച്ചു ജീവിതത്തെ നാം
നിഷ്പ്രഭമാക്കീടുന്നു
നാശത്തെ വരിക്കുന്നു
സമ്പത്തു നേടാൻ വേണ്ടി
ആർത്തിയാൽ പൊരുതുന്നു
സ്വന്തബന്ധങ്ങളെ നാം
തൃണവൽഗണിക്കുന്നു
നിസ്വരാം മനുഷ്യരെ
ചതിച്ചു മുന്നേറുമ്പോൾ
ഓർക്കുന്നതേയില്ല നാം
കാലത്തിൻ കാവ്യനീതി
എവിടെ സ്വാർത്ഥതതൻ
നാമ്പുകൾ മുളച്ചെന്നും
എങ്ങിനെ പടർന്നെന്നും
അറിയാൻ ശ്രമിക്കണം
എന്നു നാം നമ്മിലേക്കു
മാത്രമായ് ചുരുങ്ങിയോ
അന്നുതൊട്ടാരംഭിച്ചു
സ്വാർത്ഥത ജീവിതത്തിൽ
പടരാൻ ശ്രമിക്കണം
അപരനിലേയ്ക്കു നാം
അപര ജീവിതത്തിൻ
ദു:ഖങ്ങളറിയണം
അന്യനു തണലേകി
ജീവിക്കാൻ കയിയുന്ന
നൽമരമായി നമ്മൾ
മാറണമുലകത്തിൽ
പൊകുമ്പോൾ
കൊണ്ടുപോകാൻ
ഒന്നുമില്ലാത്തതാണി
കൊച്ചു ജീവിതമെന്ന്
അറിയാൻ കഴിയണം
നമ്മുടെ ഓർമ്മക്കായി
കൊടുത്തു പോകാം ചില
നന്മതൻ വിത്തുകളും
സാന്ത്വന സ്പർശങ്ങളും

ബേബി മാത്യു

By ivayana