രചന : സുമോദ് പരുമല ✍

(ഹരിതവിപ്ലവത്തിൻ്റെ പ്രകൃതിഗായകന്)

മരം ,പൂവ് ,കായ ,വിത്ത് ,മരം .
ജന്മത്തുടർച്ചകളുടെ പ്രാതസന്ധ്യകളിൽ
എത്രയെത്രമഹാകാശങ്ങളാണ് …!
മരംകൊണ്ട് മരത്തെ ഹരിയ്ക്കുമ്പോൾ
വീണപൂക്കളുടെ
ഘടാകാശങ്ങൾ .
രക്തസാക്ഷികൾ
എത്ര സങ്കീർണ്ണമായാണ്
ആകാശങ്ങളായിത്തീരുന്നത് ….!
അരിഞ്ഞുകൂട്ടിയ കൈകാലുകളിലും
മുറിഞ്ഞറ്റ ശിരസ്സുകളിലും
ഉടഞ്ഞുപോയ
മൺകുടങ്ങൾ .
ഒരിയ്ക്കലുമുടയാത്ത
കൃഷ്ണമണികളാൽ
കാലത്തെയുറ്റുനോക്കുന്ന
വേദഗണിതങ്ങൾ …

സുമോദ് പരുമല

By ivayana