രചന : ജോസഫ് മഞ്ഞപ്ര✍

പ്രണയമേ.. പ്രണയമേ
പ്രണയമേ യെൻ
പ്രാണനിൽ നീ നിറയു
എൻ
ജീവനിൽ നീ പടരു..
(പ്രണയമേ….)

ഒരു കുളിർ മഴയായെന്നുള്ളിന്റെയുള്ളിൽ
പെയ്തിറങ്ങു നീയെൻ പ്രണയമേ (2)

വേനലിൽ വീശും മന്ദസമീരനായ്
തഴുകുമോ നീയെൻ പ്രണയമേ.
തഴുകി തലോടുമോ നീ
(പ്രണയമേ…..)

വർണമനോഹരംമം പതംഗം പോൽ
വാനിലുയരുമെൻ പ്രണയമേ (2)

പകലോൻ മറയുമ്പോളെൻ ചാരെ വന്നെൻ
പരിരംഭണത്തിലലിയു.
എൻ സ്നേഹത്തിൻ പല്ലവി പാടു
പ്രണയമേ…
(പ്രണയമേ…….)

By ivayana