ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : ജോയ് പാലക്കാമൂല ✍

നിങ്ങളുടെ കണ്ണുകൾ
ചുവക്കുകയും,
മനം തിളച്ച്
മറിയുകയും ചെയ്യുന്നുണ്ടോ ?
വർത്തമാനകാലത്തിൻ്റെ
കാഴ്ചകൾ
ഒരു ബോധിവൃക്ഷച്ചുവട്ടിൽ
ഒളിച്ചുവയ്ച്ച്,
പലായനം ചെയ്യാൻ
ആഗ്രഹിക്കാറുണ്ടോ?
വംശങ്ങളും
അംശങ്ങളുമായ്
പകുത്തുവച്ചവർ,
തുറിച്ചു നോക്കാറുണ്ടോ?
ഉയർത്തിയമുഷ്ടികൾ
ദുർബലമായ്
താഴ്ന്നു പോകാറാണ്ടോ?
കൂട്ടുചേരാത്തതിനാൽ
പക്ഷങ്ങൾ
കൂട്ടമായ് ആക്രമിക്കാറുണ്ടോ?
അനിവാര്യതകളുടെ
ആഗമനകാലമാണത്.
മാഞ്ഞു തീരുന്ന
മനുഷ്യ ശബ്ദത്തിൻ്റെ
മരണനാളുകളിലെ
മായക്കാഴ്ചകളാണ്.

ജോയ് പാലക്കാമൂല

By ivayana