ബദൽ വേദികളിൽ വലിയ സാദ്ധ്യതകളുണ്ട്.
കോടികൾ ഇറക്കി കോടികൾ വാരുന്ന ഇടിവെട്ട്-ഇടിമിന്നൽ സ്വഭാവമുള്ള
സിനിമാ സ്രാവുകൾക്കിടയിൽ
ഒരു സ്വർണ്ണമത്സ്യത്തിന്റെ, മിന്നാമിനുങ്ങിന്റെ, നുറുങ്ങുവെട്ടം
ആരു സംരക്ഷിക്കണം?
ഇതുപോലെ മനുഷ്യത്വമുള്ള,
ലോകസിനിമയിൽ
ആരും കാണാത്ത
മനുഷ്യരുടെ കഥ പറയുന്ന സിനിമയ്ക്ക്
ഇങ്ങനെയല്ലാതെ പിന്നെ
എവിടെ പ്രകാശനം സാധ്യമാകും?
തീർച്ചയായും
മതങ്ങളുടെ വർഗ്ഗീയ-സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുന്ന
വിഷയങ്ങൾ വരുമ്പോൾ
ടെമ്പോ വിളിച്ച് വന്ന്,
ഹൗസ്ഫുൾ ആക്കുന്നത് കാണുമ്പോൾ
ചുമ്മാ ചിന്തിച്ചുപോകുകയാണ് :
പുരോഗമന പക്ഷത്തു നിൽക്കുന്ന
ഇടത് സിനിമാസംവിധായകരുടെ സിനിമകൾ
എന്തുകൊണ്ട് ഹൗസ്ഫുൾ ആക്കാൻ
ഇവിടുത്തെ LEFT–CITU-AITUC-DYFI-SFI-AISF-AIYF-
PuKaSa-IPTA–യുവകലാസാഹിതി
അണികൾക്ക് കഴിയുന്നില്ല!?!
അവർ ഒന്നു കണ്ണുതുറന്നാൽ
പ്രിയനന്ദനന്റെ ഏറ്റവും പുതിയ സിനിമ ‘ധബാരി ക്യുരുവി’ക്ക്
കച്ചവടസിനിമാ-ഫാസ്സിസ്റ്റ് മൂല്യബോധ
അതിപ്രസരത്തിനെതിരെ,
ബദൽ വേദിയൊരുക്കപ്പെട്ട്,
‘ലെഫ്റ്റ് കൾച്ചറൽ പൊളിറ്റിക്സ്’ ഉയർത്തിപിടിച്ചു,
അതിജീവിക്കാൻ കഴിയില്ലേ?
പുല്ലൂറ്റ് ചമയം നാടക വേദി
അങ്ങനെ ഒരു സംരംഭം ഒരുക്കിയിരിക്കുന്നു
2024 ജനുവരി 14 ന്
രാവിലെ 10മണിയ്ക്ക്,
മാപ്രാണം ‘വർണ്ണ’ തിയറ്ററിൽ
ഒരു ജനകീയ ബദൽ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നു.
ജനുവരി 5 ന് കേരളത്തിൽ
പലയിടത്തും
റിലീസ് ചെയ്യാനൊരുങ്ങുന്ന
ഈ സിനിമക്കുള്ള ഏറ്റവും വലിയ ‘സമാദരണം’ ആണ്
പെരിന്തൽമണ്ണയിലും,
തൃപ്രയാറും
(ഒരുപക്ഷേ, തൃശ്ശൂരും)
ജനുവരി രണ്ടാംവാരം സംഘടിപ്പിക്കപ്പെടുന്ന
ഇത്തരം ബദൽ സ്ക്രീനിംഗ് ഇടങ്ങൾ.
നമ്മൾ ഫാസിസ്റ്റ് വിരുദ്ധമുദ്രാവാക്യങ്ങൾ ഘോരംഘോരം ഉയർത്തുമ്പോഴും,
ഇതുപോലെ അട്ടപ്പാടി ആദിവാദികൾ
മാത്രം അഭിനയിച്ച, അവർ അനുഭവിക്കുന്ന യഥാർത്ഥ പീഡനങ്ങൾ തുറന്നുപറയുന്ന, അവരുടെ അതിജീവനം അവർ കണ്ടെത്തുന്ന,
(എല്ലാ ഫാസിസ്റ്റു അനുകൂല നുണസിനിമകൾക്കെതിരെ),
ജീവിത-ചരിത്ര-സത്യം
തുറന്നു പറയുന്ന
ഇത്തരം മികച്ച സിനിമകൾ
കാണാൻ ശ്രമിക്കുന്നുമില്ല!?!
ഈ ചരിത്രപരമായ വൈരുധ്യത്തിനു
ഒരു പരിഹാരം
ഇനിയെങ്കിലും കാണണ്ടേ?
നമ്മൾ
ജനങ്ങളെ നേരിട്ട് കണ്ട്
ഒരു ടിക്കറ്റിന് 130/150 രൂപ
തരണം എന്നു പറഞ്ഞു,
തിയറ്ററിൽ ആളെ വരുത്തുന്ന രീതി വീണ്ടും പരീക്ഷിക്കണ്ടേ?
ആ ടിക്കറ്റുകൾ
തിയ്യറ്റർ പരിസരത്തു ഏറ്റുവാങ്ങുന്ന രീതി, മാധ്യമശ്രദ്ധയിൽ പെടുത്തുമ്പോൾ സംഭവിക്കുന്ന ഉണർവ്വ് (പരീക്ഷണ സിനിമയ്ക്ക് പണമിറക്കുന്ന നിർമ്മാതാക്കളിൽ വരെ)
വേറെയൊന്നുതന്നെയാണ്!
അങ്ങനെയുള്ള ഇടപെടലുകൾ
ജോൺ അബ്രഹാമിന്റെ
‘ഓഡേസ്സ’
(‘അമ്മ അറിയാൻ’)
പ്രിയനന്ദനന്റെ
‘നെയ്തുകാരൻ’
‘പാതിര കാലം’
സിനിമകൾ
തുടങ്ങി,
സുദേവനും,
ഫാറൂഖ് അബ്ദുൽ റഹ്മാനും,
മനോജ്‌ കാനയും,
തുടങ്ങിവെച്ചതിന്റെ തുടർച്ചയുണ്ടാവേണ്ടത്
കാലഘട്ടതിന്റെ ആവശ്യമല്ലേ?
കേരളത്തിലെ
140 നിയോജകമണ്ഡലങ്ങളിൽ
പ്രിയനന്ദനന്റെ
ഈ സിനിമയ്ക്കുള്ള
ബദൽ വേദി ഞാൻ സ്വപ്നം കാണുന്നു…
വരൂ…
നല്ല സിനിമകൾക്കു വേണ്ടി
അണിചേരാം..
❤️🎥❤️

By ivayana