ലോകമിപ്പോൾ സങ്കീർണ്ണമായ പ്രതിസന്ധിയിലൂടെ
യാണല്ലോ കടന്നുപോകുന്നത്. മുൾക്കിരീ
ടമണിഞ്ഞ കുഞ്ഞൻ വൈറസ്സ് എല്ലാവരുടേയും
തൻപോരിമകൾക്ക് താഡനമേല്പിച്ചു കൊണ്ട് തന്റെ ജൈത്രയാത്ര തുടരുന്നു.

ജനിച്ചതു മുതൽ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത
ഒരു കാലം, അതിന്റെ ഭീകരത നാമിപ്പോൾ മുന്നിൽ
കാണുകയാണ്. പ്രതിവിധി എന്തെന്നറിയാതെ ലോകവും സത്യത്തിൽ പകച്ചു നില്ക്കുകയാണ്.

ഈ പ്രതിസന്ധിയുടെ കാലത്ത് ജീവിക്കാനാവുന്ന
ത്, അഭിമാനമെന്നു പറയാൻ പറ്റില്ല. പക്ഷേ! ഒരു
ചരിത്രത്തിന്റെ കാലഘട്ടത്തിൽ എല്ലാറ്റിനും സാ
ക്ഷി ആകേണ്ടി വന്നത് വിധിയെന്ന നിയോഗം മാത്രം.

എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും, പ്രത്യേക ചാ
യ്‌വ്, മമതയുമില്ല. അതിന്റെയൊന്നും ലേബലിൽ
അറിയപ്പെടാനും ആഗ്രഹവുമില്ല. സ്വതന്ത്ര ഇന്ത്യ
യിലെ ,കേരള മണ്ണിൽ ജനിച്ചു വളർന്ന സ്വന്തം അസ്തിത്വത്തിലും, അഭിപ്രായങ്ങളിലും ഉറച്ചുനില്
ക്കുന്ന കർമ്മനിരതയായ ഒരു വീട്ടമ്മ മാത്രം.

കണ്മുന്നിൽ കാണുന്ന നന്മകൾ, സത്യങ്ങൾ, സുരക്ഷിതത്വം, നിറവുകൾ – മനസ്സിലാക്കുന്ന
ശരികൾ ഇവയെല്ലാം ഉറക്കെ പറയാനും അർഹ
രായവരെ അഭിനന്ദിക്കുവാനും മടിയില്ലാത്ത ഏതിലും നന്മകാണുന്ന, നന്ദിയുള്ള ഈശ്വരവിശ്വാ
സിയായ സ്ത്രീമാത്രം.

പ്രബുദ്ധ കേരളം ‘കോവിഡ് – 19’ എന്ന മഹാമാരി
യെ തടുക്കാനും, അതിന് ഇരയായവരെ രക്ഷി
ക്കാനുമുള്ള തീവ്രയജ്ഞത്തിലാണ്.

ധൈര്യശാലിയും, കഠിനാധ്വാനിയും, തന്നെ വിശ്വ
സിച്ച് അധികാരത്തിലേറ്റിയ ജനങ്ങളെ സുരക്ഷിത
രായി സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധനുമായ നമ്മുടെ മുഖ്യമന്ത്രി ‘ശ്രീ .പിണറായി വിജയനെന്ന’
ആദർശധീരനായ ജനനായകനെയും അദ്ദേഹത്തി
ന്റെ കരങ്ങൾക്ക് ശക്തി പകരുന്ന എല്ലാ സഹപ്ര
വർത്തകരേയും അഭിനന്ദിക്കാതെ വയ്യ.

‘ശ്രീമതി.ശൈലജ ടീച്ചർ’ എന്ന അമ്മ മാനസ്സം കൊണ്ട നമ്മുടെ ആരോഗ്യമന്ത്രിയെ എത്ര ശ്ളാ
ഘിച്ചാലാണ് മതിയാവുക!

നമ്മുടെ പ്രധാനമന്ത്രിയും, കേന്ദ്ര നേതൃത്വവും, സംസ്ഥാന നേതൃത്വനിരയും ഒത്തൊരുമയോടെ
ഭാരതാംബയുടെ മക്കളെ കാത്തു പരിപാലിക്കുന്ന
തിൽ അതീവശ്രദ്ധയാണ് പുലർത്തുന്നത്.

നാം കേരളീയർ അഭിമാനിക്കണം, ലോകത്തിന്റെ
നെറുകയിലാണ് ഇന്ന് ഈ ദൈവത്തിന്റെ സ്വന്തം
നാടിന്റെ സ്ഥാനം. അത്രയും മഹത്തായ രീതിയി
ലുള്ള രോഗപ്രതിരോധമാണ് നാം പ്രാവർത്തിക
മാക്കിയിരിക്കുന്നത്.

രണ്ടു മഹാപ്രളയവും, നിപ്പയും ഈ നാടിനെ പിടി
ച്ചുലച്ചു, എങ്കിലും ശക്തമായ ഭരണനേതൃത്വവും, ജനങ്ങളുടെ ഐകമത്യവും, സഹനവും, കഠിനാ
ദ്ധ്വാനവും, പ്രത്യാശയും നാടിനെ ഒരുവിധം പഴയ
ഐശ്വര്യത്തിലേയ്ക്ക് എത്തിച്ചു കൊണ്ടിരുന്ന വേളയിലാണ്, വീണ്ടും കുഞ്ഞൻ വൈറസ്സിന്റെ
അപ്രതീക്ഷിത അരങ്ങേറ്റം.

ഇതെല്ലാം സംഭവിച്ചത് ഈ നാലു വർഷത്തിനു
ള്ളിലാണ്. ഒത്തൊരുമയോടെ നിന്നാൽ ഏതു പ്രതി
സന്ധിയും മറികടക്കാം. നാടിന്റെ ദുരിത ഘട്ട
ത്തിൽ ഏവർക്കുമൊപ്പം പ്രാർത്ഥനയോടെ, ചെ
യ്യാവുന്ന ചെറിയ സഹായങ്ങളും ചെയ്തു ഇക്കാല
ങ്ങളിൽ ഇവിടെ ജീവിക്കുവാൻ സാധിച്ചതിൽ ഒരു
മലയാളി എന്ന നിലയിൽ ഏറെ അഭിമാനവും തോ
ന്നുന്നു.

നമ്മുടെ ആരോഗ്യ മേഖലയിലെ ഉച്ചി മുതൽ ഉള്ള
ങ്കാൽവരെയുള്ള എല്ലാവരും എത്ര മഹനീയ സേവനമാണ് കാഴ്ചവെയ്ക്കുന്നത്!

അതുപോലെ പോലിസ്സ് ഡിപ്പാർട്ട്മെന്റ്, നാട്ടിൽ ക്രമസമാധാനം നാടിന്റെ ഓരോ മുക്കിലും മൂലയി
ലും വരെ നിലനിറുത്തുവാൻ അഹോരാത്രം അക്ഷീണം സ്തുത്യർഹമായ സേവനമാണ് നട
ത്തുന്നത്.

വെള്ളം, വെളിച്ചം, ആഹാരം, വാർത്താ വിമിനയം
ശുചിത്വം, അഗ്നിശമന സേന, മരുന്നുകൾ – ഈ
കർമ്മ പഥങ്ങളിലെല്ലാം അക്ഷീണം, ആർക്കും ഒന്നിനും നാട്ടിൽ കുറവു വരരുതെന്നുള്ള കരുത
ലിൽ കർമ്മനിരതരാണ്.

ഈ ലോക്ക്ഡൗൺ കാലം സ്വയം വൃത്തിയാക്കാ
നും, പരിസരം ശുചിയാക്കാനും കൂടുമ്പോഴാണ്
ഇമ്പം എന്ന ചൊല്ല് അന്വർത്ഥമാക്കാനും സ്വയം
സുരക്ഷാ അകലം പാലിക്കാനും, കൈകൾ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാനും നമ്മെ
ഉണർത്തിക്കഴിഞ്ഞു.

ഈ ലോകം എല്ലാ ജീവജാലങ്ങൾക്കും അർഹത
പ്പെട്ടതാണ്, മനുഷ്യർ വീടുകളിൽ തളച്ചിടപ്പെട്ട
പ്പോൾ ഭൂമിയുടെ അവകാശികൾ സന്തോഷത്തോ
ടെ കളകൂജനം മുഴക്കി പാറിപ്പറന്നു തുടങ്ങി.

മദ്യപിക്കാതെ ,വീട്ടിൽ ഗൃഹനാഥന്മാർ എത്തിത്തുട
ങ്ങിയപ്പോൾ, ഗൃഹനാഥമാരുടെ മുഖങ്ങളും കു
ഞ്ഞുങ്ങളുടെ വദനങ്ങളും ഏറെ പ്രകാശമാനമായി
ത്തുടങ്ങി.

കുസൃതിയോടെ ഓർത്തു പോവുന്നു, ഇതാവുമോ
‘മാവേലിയുടെ’ കാലം.? നാട്ടിൽ എല്ലാവരും ഒരു –
പോലെ .കള്ളവും, ചതിവും, പീഡനവും എല്ലാം നിയന്ത്രണ വിധേയമായതു പോലെ.

ഒരു കുഞ്ഞൻ വൈറസ്സ് വേണ്ടി വന്നു, തിരിച്ചറിവു
കൾ പഠിപ്പിക്കാൻ, ‘മനുഷ്യൻ ‘എത്ര നിസ്സാരൻ എന്നു മനസ്സിലാക്കിക്കുവാൻ.

ഇനിയും പ്രശ്നങ്ങൾ ഉണ്ടായേക്കാം, അത് മനസ്സി
ലോർത്ത് നാം ജീവിതത്തിൽ പഠിച്ച അനുഭവപാഠ
ങ്ങൾ മറക്കാതിരിക്കാം.

പത്രദൃശ്യ മാധ്യമങ്ങളിലൂടെ ചിലതെല്ലാം കാണു
മ്പോഴും കേൾക്കുമ്പോഴും സത്യത്തിൽ ഈർഷ്യ
തോന്നാറുണ്ട്.

നല്ലത് ആരു ചെയ്താലും അവരെ പിന്തുണക്ക
ണം, അഭിനന്ദിക്കണം, കക്ഷി രാഷ്ടീയം മറന്ന്
നാടിന്റെ നന്മക്കായി, രാജ്യ പുരോഗതിക്കായി ഐകമത്യത്തോടെ ഒറ്റക്കെട്ടായി നില്ക്കണം.

നമ്മുടെ യുവ തലമുറ എന്തിന് ചെറിയ കുട്ടികൾ
പോലും ടെലിവിഷനിൽ വരുന്ന കാര്യങ്ങൾ കേൾക്കാറുണ്ടു്, ശ്രദ്ധിക്കാറുമുണ്ടു്. അവർക്കു
മാതൃകയാവണം മുതിർന്നവർ, ചിലതെല്ലാം കാണുമ്പോൾ പരിഹാസ്സമാണ് തോന്നുന്നത്.

നീണ്ട പ്രവാസ ജീവിതം കഴിഞ്ഞ് സ്വന്തം നാട്ടിൽ
ജീവിക്കുവാൻ തുടങ്ങിയതു മുതൽ ഭരണചക്ര
ങ്ങൾ മാറി മറിഞ്ഞു വന്നതും കണ്ടിട്ടുണ്ട്.

കക്ഷി നോക്കാതെ അർഹതയുണ്ടെന്നു ബോധ്യ
മുള്ള സ്ഥാനാർത്ഥികൾക്കായി വിലപ്പെട്ട സമ്മതി
ദാനാവകാശം ഉപയോഗിക്കാറുമുണ്ട്. വോട്ടുചെയ്
തവരെല്ലാം വിജയിച്ചിട്ടുമുണ്ട്.

തുറന്ന മനസ്സോടെ പറയട്ടെ, പ്രവാസത്തും, അന്യ
സംസ്ഥാനത്തും സേവനം ചെയ്യുന്ന മക്കളെപ്പറ്റി
യും അവരുടെ കുടുംബങ്ങളെ ഓർത്തുള്ള ആകാംക്ഷക്കിടയിലും …

ഭയമില്ലാതെ ഒന്നിനും കുറവില്ലാതെ ഇവിടെ
സുരക്ഷിതമായി ജീവിക്കുവാൻ സാധിക്കുന്നത്
ശക്തമായ ഒരു ഭരണ നേതൃത്വത്തിന്റെ
സുരക്ഷിത വലയത്തിലാണ് എന്ന വിശ്വാസം ഒന്നു
കൊണ്ടു മാത്രമാണ്.

പ്രവാസികൾക്കും ഓരോ എംബസ്സിയുടേയും നേതൃത്വത്തിൽ നമ്മുടെ പ്രധാനമന്ത്രിയും, കേന്ദ്ര,
സംസ്ഥാന സർക്കാരും ആവശ്യമായ സഹായ
ങ്ങൾ എത്തിക്കുന്നുണ്ടെന്നത് ആശ്വാസത്തിന്
വക നല്കുന്നു.

ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ പ്രവാസി
കൾക്ക് സ്വന്തം നാടുകളിലെത്താനുള്ള സൗകര്യ
ങ്ങൾ ഒരുക്കപ്പെടും എന്ന് പ്രത്യാശിക്കുന്നു.

നിയമങ്ങൾ പാലിച്ച്, എല്ലാറ്റിലും നന്മ കണ്ട് ഏവർ
ക്കും വേണ്ടി പ്രാർത്ഥിച്ച് ഓരോ നിമിഷവും സാർ
ത്ഥകമാക്കി, വീണ്ടും പൂർണ്ണ സ്വാതന്ത്ര്യത്തിന്റെ നല്ല നാളുകളെ പ്രത്യാശയോടെ കാത്തിരിക്കുന്നു.

നല്ല നാളുകൾ വീണ്ടുമെത്തും, കൂടുതൽ ഐശ്വര്യ
ത്തോടെ തന്നെ. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത, ഐകമത്യം നമ്മുടെ മഹാബലം, പിന്നെ സുവർണ്ണ
ദിനങ്ങൾ വീണ്ടുമെത്താതെ എവിടെ പോവാൻ
അല്ലേ?

By ivayana