കേന്ദ്ര അവഗണനക്കെതിരെ ഡൽഹി ജന്ദർമന്ദിർ നടന്നസമര പോരാട്ടം കണ്ടപ്പോൾ!

സമരപഥങ്ങളുണർന്നു
പുതിയൊരുഗാഥപിറന്നു
കേരളം വീണ്ടും സമരത്തിൽ
ഇന്ത്യതൻ പുതിയൊരു ചിത്രം
പുതിയ ദിശകൾ വരുന്നു
ഇന്ത്യ തൻ ഹൃദയത്തിൻവിളി
കേരളനാടിനതായിത്തന്നെ
ഒരൊറ്റ ഉറച്ചൊരു ശബ്ദം
കണ്ണതുറന്നത് കണ്ടീടു
മാതൃകയാകും സ്പന്ദനങ്ങൾ
ചരിത്രമുറങ്ങും പാതകൾ
വീണ്ടും പുളകമണിഞ്ഞില്ലേ
എല്ലാവരേയുമെ ഒന്നായി
ചേർത്തു പിടിച്ചത് നോക്കീടൂ
വരാനിരിക്കുമാമാററത്തിൻ
പതാക കളവിടെപ്പൊങ്ങി
രോഷത്തിന്നുടെ ആവിഷ്കാരം
കത്തിപ്പടർന്നു കയറില്ലേ
എല്ലാ മൊരു സൂചനയെങ്കിൽ
പ്രഭാതങ്ങളിവിടെത്തന്നെ
പൂത്തുലഞ്ഞു പടരുകില്ലേ
കാലതേറെയായി തുടരും
അവഗണനക്കെതിരായി
ഉയർന്നു വന്നൊരു ശബ്ദത്തെ
ഊറ്റമായതു തോന്നിടില്ലേ
കേരളമൊന്നു പറഞ്ഞപ്പോൾ
ഇന്ത്യക്കാരുടെ തെല്ലാമായി
നാട്ടിന്നീടായി മാറിടേണം
ആവേശ്ത്തിന്നലകൾ തീർത്ത
ഓർമയിലെന്നും സൂക്ഷിക്കാനായ്
ഉജ്വലമാം ഒരു പോരാട്ടം.

അനിയൻ പുലികേർഴ്‌

By ivayana