2011 നവംബര്‍ 3 ന് യുനസ്‌കോയുടെ 36 ാം സമ്മേളനത്തില്‍ ആണ് ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി പ്രഖ്യാപിച്ചത്. 1946 ഫെബ്രുവരി 13 ന് റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ഓർമ്മക്കായാണ് ഈ ദിനംതെരെഞ്ഞെടുത്തത് .
ഗുഗ്ലിയെൽമോ മാർക്കോണിയാണ് കമ്പിയില്ലാക്കമ്പി 1895-ൽ ആദ്യമായി പരീക്ഷിച്ചത് .പിന്നീട് റേഡിയോ ടെലിഗ്രാഫി അദ്ദേഹം വികസിപ്പിച്ചെടുത്തു . റേഡിയോയുടെ പിതാവായി അദ്ദേഹത്തെയാണ് അറിയപ്പെടുന്നത് എന്നാൽ 1943-ലെ അമേരിക്കൻ സുപ്രീം കോടതിയുടെ വിധി അനുസരിച്ച് റേഡിയോയുടെ ഉപജ്ഞാതാവായി അംഗീകരിക്കപ്പെടുന്നത് “ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി” എന്ന അറിയപ്പെടുന്ന നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരൻ ആണ്.
1927 -ൽ കൽക്കത്തയിലും
ബോംബെയിലും ആയിരുന്നു ഇന്ത്യയില് ആദ്യത്തെ റേഡിയോ പ്രക്ഷേപണം.
ഈ നിലയങ്ങൾ 1930 -ൽ
ദേശസാൽകരിക്കുകയും,
India Broadcasting Service എന്ന്‌ നാമകരണം ചെയ്തു .പിന്നീട് 1930-ൽ
അഖിലേന്ത്യാ റേഡിയോ എന്ന
പേര് സ്വീകരിച്ചു. 1957-ൽ
ഔദ്യോഗികമായി “ആകാശവാണി”എന്നു പുനഃർ നാമകരണംചെയ്തു .ഇന്നും ഒളി മങ്ങാതെ ജനകീയമായി പേരു നിലനില്ക്കുന്നു .
സ്വാതന്ത്ര്യനന്തര ഭാരതത്തിലെ
ആദ്യത്തെ റേഡിയോ നിലയം
വിജയവാഡയിലാണ് സ്ഥാപിച്ചത് .
അതിനുമുൻപ് കേവലം 6 നിലയങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്
ഇന്നു 200 പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെ 20 ലധികം ഭാഷകളിൽ അഖിലെന്ത്യാ റേഡിയോ പ്രക്ഷേപണം ചെയുന്നു .ടെലിവിഷൻ ചാനലുകളുടെ അധി പ്രസരത്തിലും റേഡിയോ കേൾക്കുന്നവർ അനവധിയാണ് .ഒരു കാലഘട്ടത്തിൽ വാർത്തകൾക്കായി റേഡിയോകൾക്ക് മുൻപിൽ കാത്തിരുന്നതിന്റെ ഓർമ്മകൾ പങ്കു വെക്കുമ്പോൾ പുതു തലമുറക്ക് അവിശ്വസനീയമായി തോന്നാം.
വാർത്തകൾ മാത്രമല്ല മലയാള റേഡിയോ പ്രക്ഷേപണത്തിൽ വയലും വീടും ,യുവവാണി ,ചലച്ചിത്ര ശബ്ദ രേഖ ,രഞ്ജിനി ഇതൊന്നും അത്ര പെട്ടന്നു മലയാളിക്ക് മറക്കാൻ കഴിയില്ല .
റേഡിയോ എന്ന ജനകീയ മാധ്യമത്തിന്റെ കാലിക പ്രസക്തി പ്രവാസികളുടെ ഇടയിൽ തന്നെയാണ് .അറബി വീടുകളിലെ ഗൃഹ ജോലിക്കാരും ,ആയിര കണക്കിനു ഡ്രൈവർ ജോലി ചെയ്യുന്നവരും .വാഹനമോടിക്കുന്ന ഒരോരുത്തരും റേഡിയോയിൽ ആനന്ദം കണ്ടെത്തുന്നു എന്നതിനപ്പുറം അവരുടെ ദിനചര്യയുടെ ഭാഗം കൂടിയാണ് .ഏതു നവ മാധ്യമങ്ങൾ വന്നാലും റെഡിയോ എന്ന നമമുടെ ഗൃഹാതുര സംസ്കാരം നിലനിൽക്കും എന്നതിൽ രണ്ടു പക്ഷമില്ല .
യുവവാണി പൊലെയുള്ള റേഡിയോ പരിപാടികളിൽ പങ്കെടുക്കാനെനിക്ക് അവസരം ലഭിച്ചിട്ടുണ്ട്‌ .ഒപ്പം കേരളത്തിലെ റേഡിയോ യുടെ മുഖ്യ പ്രചാരകനും എഴുത്തുകാരനും ഉണ്മ മിനി മാസികയുടെയും ഉണ്മ പുബ്ലിക്കേഷന്സിന്റെയും അമരക്കാരനുമായ നൂറനാട് മോഹൻ സാറുമായുള്ള വ്യക്തി ബന്ധവും റേഡിയോ യുമായുള്ള എന്റെ ബന്ധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്‌ .
ഈ പുതിയ കാലഘട്ടത്തിൽ റേഡിയേഷൻ വിതക്കുന്ന , കാഴ്ച ശക്തിക്കു കോട്ടം ഉണ്ടാക്കുന്ന നവ ഇലക്ട്രോണിക് മാധ്യമങ്ങളെ കുറച്ചെങ്കിലും ഒഴിവാക്കി താരതമ്യേന ചെലവ് കുറഞ്ഞ റേഡിയോയിലേക്കു മടങ്ങാൻ തയ്യാറാകണം എന്ന ആഹ്വനത്തോടെ,

എല്ലാ പ്രേക്ഷകർക്കും റേഡിയോ ദിന ആശംസകൾ ….✍

അഫ്‌സൽ ബഷീർ തൃക്കോമല

By ivayana