ഐക്യ രാഷ്ട്രസഭയുടെ  എച്ച്ഐവി / എയ്ഡ്സ് സംയുക്ത ഐക്യരാഷ്ട്ര പദ്ധതിയായ UNAIDS എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ സിഡിബെ 2014 ഫെബ്രുവരി 27 ന് ബീജിംഗിൽ വെച്ചാണ് എല്ലാ വർഷവും മാർച്ച് 1 ന്  അന്താരാഷ്ട്ര  വിവേചന രഹിത ദിനം അഥവാ സീറോ ഡിസ്ക്രിമിനേഷൻ ഡേ ആഘോഷിക്കാൻ ആഹ്വാനം ചെയ്തത്. തുടർന്ന് ആദ്യമായി 2014 മാർച്ച് 1 മുതൽ ഈ ദിനം ആചരിച്ചു തുടങ്ങി .
               ലോകത്തു ഏറ്റവും കൂടുതൽ വിവേചനം നേരിടുന്നത് ഇന്നും എയ്ഡ്സ്ബാധിതരാണെന്ന നിഗമനത്തിൽഅടിസ്ഥാനത്തിലാണ് ഇത്തരം ഒരുതീരുമാനത്തിലേക്ക് UNAIDSഎത്തിച്ചേർന്നത് .നിയമത്തിന് മുന്നിൽ സമത്വം പ്രോത്സാഹിപ്പിക്കുകആരോഗ്യ മേഖലയിലെ തന്റേതല്ലാത്ത കാരണങ്ങളാൽ സാംക്രമിക പകർച്ച വ്യാധി രോഗങ്ങൾ കൊണ്ട് വലയുന്ന ആയിര
കണക്കിനാളുകളുടെ പുനരധിവാസംഇത് ലക്ഷ്യമിടുന്നു.എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിച്ചു ഐക്യദാർഢ്യത്തിൻ്റെ പുത്തൻ പ്രതീക്ഷകളാണ് വിവേചന രഹിത ദിന ത്തിന്റെ പത്താം വാർഷികമായ 2024 ൽ "എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാൻ, എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുക" എന്ന പ്രമേയത്തിലൂടെ ഐക്യ രാഷ്ട്ര സഭ പങ്കു വെക്കുന്നത്.

വിവിധ രാജ്യങ്ങൾ ആരോഗ്യ സംബന്ധിയായ വിവിധ വിഷയങ്ങളിലൂന്നി ഈ ദിനം ആചരിക്കുന്നു .സദാചാര വിരുദ്ധ ജീവിതവും സാംസ്കാരിക അപചയവും അറിവില്ലായ്മയും മാത്രമല്ല ആരോഗ്യ കേന്ദ്രങ്ങളിലെ ശ്രദ്ധക്കുറവും ഒന്നുമറിയാതെ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളിൽ മാതാപിതാക്കളുടെ എയ്ഡ്സ് രോഗം പകർന്നു വരുന്നതും ഉൾപ്പടെ വലിയ വെല്ലുവിളികളാണ് ലോകത്തു ഇന്നുള്ളത് .അതിനെ പ്രായോഗികമായി പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ പരിമിതികൾക്കുള്ളിൽ നിന്ന് ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും ചെയ്യുന്നുണ്ടെങ്കിലും "അവരവർ അവരെ അവരെ പരമാവധി സൂക്ഷിക്കുക "എന്നത് മാത്രമാണ് പോംവഴി .

ലോക വിവേചന രഹിത ദിനത്തിൻറെ ലക്ഷ്യങ്ങൾ തുടർച്ചയായ നില നിൽക്കുന്ന ഒന്നാണ്. 2030 നുള്ളിൽ എയ്ഡ്സ് രോഗികൾക്കെതിരേയുള്ള വിവേചനം പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് പ്രഥമ ലക്‌ഷ്യം .വ്യക്തികളുടെ മാനസിക നിലയിൽ മാറ്റങ്ങളുണ്ടാക്കുന്നതിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് പ്രധാനവെല്ലുവിളി .കുട്ടികൾ, സ്ത്രീകൾ, ദളിതർ,പിന്നോക്കക്കാർ ആദിവാസികൾ, ലൈംഗിക ന്യൂന പക്ഷങ്ങൾ തുടങ്ങിയവരാണ് സമൂഹത്തിൽ ഏറ്റവും കൂടുതൽ വിവേചനം അനുഭവിക്കുന്നത് . ജാതി മത വർണ്ണ വർഗ്ഗ ലിംഗ ഭാഷ രാഷ്ട്രീയ വിവേചനങ്ങൾ വേറെയും .നാനാത്വത്തിൽ ഏകത്വവും സഹിഷ്ണതയും മുഖമുദ്രയാക്കിയ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലാണ് ഇത്തരം വിവേചനകൾ ഏറ്റവും കൂടുതൽ ഉള്ളത് എന്നത് നമ്മെ ആഗോളതലത്തിൽ ലജ്ജിപ്പിക്കുന്നു .

സമൂഹത്തിലെ അവശത അനുഭവിക്കുന്നവരെയും,പിന്നോക്കകാരെയും എല്ലാ വിഭാഗത്തിലുമുള്ള ന്യൂന പക്ഷങ്ങളെയും ഉൾപ്പടെയുള്ള മുഴുവൻ സമൂഹത്തെയും ചേർത്തുപിടിക്കുന്ന കേവലം കച്ചവട താല്പര്യങ്ങൾക്കായുള്ള കാട്ടി കൂട്ടലുകൾക്ക്പപ്പുറം ഉള്ള മാനവികതയുടെ ആഗോള
വത്കരണം ഉണ്ടാകണം. അങ്ങനെ പ്രശാന്ത സുരഭിലമായ വിവേചന രഹിത സമൂഹത്തെ കെട്ടിപ്പടുക്കാനാകും.

അഫ്സൽ ബഷീർ

By ivayana