രചന : സിസിലി വർഗീസ് ✍️
അന്തസ്സോടെയുള്ള ജീവിതം പോലെത്തന്നെ ഏവരും ആഗ്രഹിക്കുന്ന ഒന്നാണ് അന്തസ്സോടെയുള്ള മരണം ….എന്നാൽ പലർക്കും അത് കിട്ടാറില്ല ……കാരണം അന്ത്യകാലത്തോട് അടുക്കുമ്പോള്‍ പലരും തീരെ അവശനിലയില്‍ ആയിരിക്കും …..ആ സമയങ്ങളില്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയിരിക്കും…… ഇത്തരം സാഹചര്യങ്ങളില്‍ അടുത്ത ബന്ധുക്കളും മക്കളും ആണ് ഇവര്‍ക്ക് വേണ്ടി തീരു മാനം എടുക്കുക ……. അതുകൊണ്ട് തന്നെ ശരീരവും മനസും നല്ല അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ സ്വന്തം ചികിത്സ എങ്ങനെ ആയിരിക്കണം എന്ന് ഓരോരു ത്തരും ഒരു വിൽപത്രം എഴുതുന്നത് നന്നായിരിക്കും …ജീവിതത്തിന്റെ ഒരു ഭാഗമാണ് മരണവും……..75 വയ സ്സിനുമേൽ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഐസിയു വിലും മറ്റും മാസങ്ങളോളം കിടക്കുന്നത് ഒഴിവാക്കാന്‍ ഒരു ലിവിങ് വിൽ സഹായിക്കും……..ചികിത്സയിലൂടെ ഭേദമാക്കാന്‍ സാധിക്കാത്തതാണ് അസുഖം എന്ന് കൃത്യമായ ധാരണ ഉള്ള ഒരു വ്യക്തിയ്ക്ക്….. തന്റെ മരണം നീട്ടിവെക്കാനായി …മെഡിക്കല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കി വെക്കാവുന്ന പ്രമാണമാണ് ലിവിങ് വിൽ (Living Will) അഥവ മരണതാത്പര്യപത്രം …….
ഇത് വഴി മരണത്തിലെ അന്തസ് ഉറപ്പ് വരുത്തുക എന്നതാണ്
(Right to life). ജീവിതത്തിന്റെ ഒരു ഭാഗമാണ് മരണവും…. ജീവിക്കാനുള്ള അവകാശം എന്നതു കൊണ്ട് അന്തസ്സോടെ ജീവിക്കുവാനുള്ള അവകാശ മാണ് ഭരണഘടനാ ഉറപ്പാക്കുന്നത് അതിൽ മൃഗതുല്യ മായ ജീവിതമല്ല വിവക്ഷിക്കുന്നത് … മറിച്ച് . ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പോലെ ആരോഗ്യസുരക്ഷയും വളരെ ഏറെ പ്രധാനമാണ്
ജനിച്ചാൽ ഒരിക്കൽ മരിക്കണം….. മരണത്തിൽ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല….. മരണത്തെ സ്വാഗതം ചെയ്താലും ഇല്ലെങ്കിലും അത് സംഭവിച്ചിരിക്കും. …..അന്തസ്സോടെയും സൗഖ്യത്തോടെയും മരണത്തെ പുല്‍കുക എന്നത് നമ്മുടെ ആഗ്രഹമാണ് …അത് സാധൂകരിക്കാൻ ഒരു മരണ താത്പര്യ രേഖ തീർച്ചയായും ഉപകരിക്കും ….മരണാനന്തരം തന്റെ ഡെഡ് ബോഡി എപ്രകാരം ട്രീറ്റ് ചെയ്യണം എന്ന് ഇപ്പോൾ എഴുതി വയ്ക്കുന്നുണ്ട് …എവിടെ സംസ്കരിക്കണം …എന്തെല്ലാം ആചാര അനുഷ്ഠാനങ്ങൾ ഒഴിവാക്കണം തുടങ്ങി തങ്ങൾക്കിഷ്ടമുള്ള ഒരു യാത്രയപ്പ് വിശദമായി കുറിക്കുന്നു …
അത് അങ്ങനെതന്നെ നടത്താൻ അതോടെ ബന്ധുക്കൾ നിര്ബന്ധിരാവുന്നതു നാം അടുത്തിടെപോലും കണ്ടതാണ് …..ബന്ധുക്കളില്‍ നിന്ന് വേര്‍പെട്ട് ഐ സി യു വില്‍കിടന്നു കൊണ്ടുള്ള മരണം ഉറ്റവർക്കും മരണാസന്നനായ വ്യക്തിക്കും അത്യന്തം വേദനാജനകമാണ് … ..ഇത്തരം മരണം ഒന്നിൽ കൂടുതൽ നേരിൽ കണ്ട് വേദന കടിച്ചിറക്കിയ വ്യക്തി എന്നനിലയിൽ മരണത്തെക്കുറിച്ചു നല്ലൊരു കാഴ്ചപ്പാട് ഉണ്ട് .. . മരണം പോലും ഒരു കച്ചവടമാകുന്ന ഇക്കാലത്ത് എന്റെ മരണം എനിക്ക് ആവശ്യമുള്ളത് പോലെ ആയിരിക്കണം എന്ന വലിയ ഒരുആഗ്രഹം ഉണ്ട് ….75 കഴിഞ്ഞ എനിക്ക് നിഷ്ഫലമായ മരുന്നുകളും ചികിത്സയും നല്‍കി മരണം കൂടുതല്‍ ക്ലേശകരം ആക്കാൻ താത്‌പര്യമില്ല …ഒരു മനുഷ്യൻ ഈ ഭൂമിയിൽ ആയുസ്സിന്റെ ഗ്രാഫിൽ 75 പിന്നിട്ടാൽ അത് വലിയൊരു നീണ്ട കാലയളവുതന്നെയാണ്…അതിനപ്പുറം നീട്ടിക്കിട്ടാൻ ആർത്തിപാടില്ല…സമയം പാഴാക്കി കളയാത്തവർക്ക് തങ്ങളിൽ നിക്ഷിപ്തമായ കടമകൾ നിർവഹിക്കാൻ അത്രയും വർഷങ്ങൾ ധാരാളം …പിന്നെയുള്ളത് …
ഒന്നുകിട്ടുകിൽ പത്ത്
പത്തുകിട്ടുകിൽ നൂറ്
നൂറുകിട്ടുകിൽ ആയിരം
ഇങ്ങനെ തീരാത്ത ആർത്തി
ജീവിത സായാഹ്നത്തിൽവച്ച് പുലർത്തുന്നത്
അർഥശൂന്യമെന്നേ എന്നെപറയേണ്ടൂ…..