കഷ്ടങ്ങളേറെ സഹിച്ചു ഞാൻ
കാലങ്ങളോളം തുഴഞ്ഞ്നീങ്ങി
കൈപ്പും മധുരവും മോന്നിച്ചുപങ്കിട്ട
കാന്തന്നെങ്ങോ മറഞ്ഞുപോയി

കാലങ്ങൾ പിന്നിട്ടു കാര്യകാരേറെയായി
കുത്തുവാക്കുകൾ ശരമായിപ്പതിച്ചു
കുന്നോളം സ്വപ്നങ്ങൾ കണ്ടതെല്ലാം
കണ്ണുനീർ ചാലായിയെഴുകി മാഞ്ഞു

കൂട്ടുകാരോക്കെ വരാതെയായി
കുശലം പറയാനിന്നാരുമില്ല
കുന്നിറങ്ങുന്നു ഞാനേകയായി
കൂടാരം വിട്ടൊരു തീർത്ഥയാത്ര…

ഉഷ കെ പി

By ivayana